
മെക്സിക്കോ സിറ്റി : കനത്ത മഴയെ തുടര്‍ന്ന് നടന്ന ഉരുള്‍ പൊട്ടലില്‍ മെക്സിക്കോയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു. ഒവക്സാക്ക സംസ്ഥാനത്ത് ഒരു മലയിടിഞ്ഞതാണ് ഇത്രയേറെ പേര്‍ മരിക്കാന്‍ ഇടയായത്. സൈനികരും ദുരിതാശ്വാസ പ്രവര്‍ത്തകരും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്ന് പ്രസിഡണ്ട് ഫെലിപ് കാല്‍ദേറോണ്‍ അറിയിച്ചു.




























