പാലക്കാട് : അമ്പത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തിന് തിരി തെളിഞ്ഞു. വര്‍ണ ക്കാഴ്ച കളോടെ യുള്ള സാംസ്‌കാരിക ഘോഷയാത്ര യോടെ യായിരുന്നു പരിപാടി കള്‍ക്കു തുടക്ക മായത്.
പ്രധാന വേദി യില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെബ് കോണ്‍ഫ റന്‍സിംഗ് വഴി യാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. നടനും സംവിധായ കനുമായ ബാലചന്ദ്ര മേനോന്‍ മുഖ്യാതിഥി ആയിരുന്നു.
18 വേദി കളില്‍ 232 ഇന ങ്ങളിലായി പതിനായിരത്തോളം കുട്ടി കളാണ് മത്സരി ക്കുന്നത്. ജില്ലാ തല ത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 8185 പേര്‍ കലോത്സവ ത്തില്‍ പങ്കാളികള്‍ ആവും.
മത്സര ങ്ങള്‍ നടക്കു മ്പോള്‍ വിധി കര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും കലോത്സവ വേദി യില്‍ നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥി കള്‍ക്ക് അവസരം നഷ്ടപ്പെടും എന്നും പ്രോഗ്രാം കമ്മറ്റി നിര്‍ദേശി ച്ചിട്ടുണ്ട്. വിവിധ വേദി കളിലായി 75 സി. സി. ടി. വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വേദി കളെ പരസ്പരം നെറ്റ് വര്‍ക്ക് വഴി ബന്ധി പ്പിച്ചിട്ടുണ്ട്. എല്‍. സി. ഡി. സ്‌ക്രീനില്‍ വിവിധ വേദി കളിലെ പരിപാടി കളുടെ ക്രമം അറിയാന്‍ സാധിക്കും.
കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800 425 4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, വിദ്യാഭ്യാസം, സംഗീതം