തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി. കളങ്കിതനായ വ്യക്തിക്കാണ് ഭൂമി വിറ്റതെന്നും വിപണി വിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതല്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കത്തില്‍ പറയുന്നു. തിരുവന്തപുരത്ത് മാഞ്ഞാലിക്കുളത്ത് 32.5 സെന്റ് ഭൂമിയും ബഹുനിലകെട്ടിടവുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 17 നു വില്പന നടത്തിയത്. മൂന്നരക്കോടി രൂപയ്ക്ക് വിവാദ വ്യവസായി രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരന്‍ ഡാനിഷ് ചാക്കോയ്ക്കാണ് ഭൂമി കൈമാറിയത്.
കണ്ണൂരില്‍ ബി.ജെ.പി വിട്ടു വന്നവര്‍ രൂപീകരിച്ച നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് ശരിയല്ലെന്നും അദ്ദേഹം പി.ബിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി.യോഗം വി.എസ്.കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് സൂചന.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം