തിരുവനന്തപുരം: മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധു ജോയിയെ യൂത്ത് കമ്മീഷന് അധ്യക്ഷയായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാക്കള്‍ക്ക് പ്രതിഷേധം. കഴിഞ്ഞ ദിവസം പതിനെട്ടോളം നേതാക്കന്മാര് പ്രത്യേകം യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെയും, കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും തങ്ങളുടെ പ്രതിഷേധം അറിയിക്കുവാന്‍ തീരുമാനിച്ചു. സി. പി. എം വിട്ടു വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കുമ്പോള് പാര്‍ട്ടിക്കു വേണ്ടി അടിയും, ജയില്‍ വാസവും ഉള്‍പ്പെടെ യാതനകള്‍ അനുഭവിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ ഇവര്‍ ഉള്‍പ്പെടെ യൂത്ത് കോണ്ഗ്രസ്സിനകത്തുള്ള മറ്റു പലര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. എം. എല്‍. എ സ്ഥാനം രാജിവെച്ച് സി. പി. എം വിട്ടു വന്ന ആര്. ശെല്‍വരാജനു നെയ്യാറ്റിന് കരയില്‍ സീറ്റു നല്‍കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സ്ത്രീ