കൊച്ചി : കലാലയ ങ്ങളിൽ രാഷട്രീയം വേണ്ട എന്ന ഇടക്കാല ഉത്തരവ് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എം. ഇ. എസ്. കോളേജിലെ സമരവു മായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കേ യാണ് കോടതി നിലപാട് ആവർത്തിച്ചത്.
വിദ്യാഭ്യാസം പകർന്നു നൽകു വാനാണ് കലാലയ ങ്ങള്‍ നില കൊള്ളു ന്നത്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന ത്തിനു വേണ്ടി യല്ല. സമര ങ്ങള്‍ക്കും പ്രതി ഷേധ ങ്ങള്‍ ക്കും പൊതു സ്ഥലം കണ്ടെത്തണം. ഒരുകാരണ വശാലും ക്യാമ്പസ്സി ന്നകത്ത് സമരം അനുവദി കുവാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.
വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പൊലീസ് സംരക്ഷണം ഹൈക്കോ ടതി അനുവദിച്ചു എങ്കിലും ഉത്തരവ് പാലി ക്കുന്നില്ല എന്നു കാണിച്ച് പൊന്നാനി എം. ഇ. എസ്. കോളജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി യില്‍ ആയിരുന്നു ഉത്തരവ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, തിരഞ്ഞെടുപ്പ്, പോലീസ്, മനുഷ്യാവകാശം, വിദ്യാഭ്യാസം