തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.
പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, മനുഷ്യാവകാശം, സ്ത്രീ