തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, വിവാദം, സ്ത്രീ