Thursday, April 30th, 2026

ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം

guruvayur-temple

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമായിരുന്ന പരിഗണന ഇനി മുതൽ 70 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയേഴ്സ്നു മാത്രം ആയിരിക്കും എന്ന് ദേവസ്വം അധികൃതർ. നിലവിൽ 60 വയസ്സു മുതൽ ഉള്ളവരെയും ‘സീനിയേഴ്‌സ്’ എന്ന പേരിൽ മുതിർന്ന പൗരന്മാരുടെ ദർശന വരിയിൽ പരിഗണിച്ചിരുന്നു. ഇനി മുതൽ ഈ സൗകര്യം 70 വയസ്സ് കഴിഞ്ഞവർക്ക് ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിൽ ആയിരിക്കും.

പൊതു അവധി ദിനങ്ങളിൽ ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കാനും പ്രസാദം വാങ്ങാനും ഭക്തർക്ക് ഏറെ നേരം ക്യൂ നിക്കേണ്ടി വരുന്ന അത്രയും തിരക്ക് അനുഭവപ്പെടാറുണ്ട്. മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരുന്നത് മുതിർന്ന പൗരന്മാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോൾ ഭക്തരുടെ സൗകര്യാർത്ഥം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

തെക്കേ മതിൽ ക്കെട്ടിൽ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെ നടയിൽ പ്രസാദം വാങ്ങാനും ഒരുക്കിയ കൗണ്ടറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

ദൂരദേശങ്ങളിൽ നിന്നും ദർശനത്തിനു എത്തുന്ന ഭക്തർക്ക് ഗുരുവായൂർ ദേവസ്വം പോർട്ടലിലൂടെ മുൻ കൂട്ടി ദർശന സമയം ബുക്ക് ചെയ്യാനും ശ്രീകൃഷ്‌ണ റെസ്റ്റ് ഹൌസ്സിൽ താമസ സൗകര്യം ഒരുക്കുവാനും സാധിക്കും. സാധുതയുള്ള ഒരു മൊബൈൽ നമ്പർ പോർട്ടലിൽ നൽകി അതിൽ ലഭിക്കുന്ന O T P വഴി ഓൺ ലൈൻ ലോഗിൻ ചെയ്യാം.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine