കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, സ്ത്രീ