കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.
കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.
ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു. മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.
- ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു
- ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു
- ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
- ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ് നാട് ആരോഗ്യ വകുപ്പു മന്ത്രി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കുട്ടികള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, ദുരന്തം, നിയമം, ഭക്ഷണം, സാമൂഹികം, സാമൂഹ്യക്ഷേമം