തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.
വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പ്രവാസി, വിമാന സര്‍വീസ്