Monday, November 1st, 2010

എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

dr-m-leelavathy-epathramകൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ   ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള ഭാഷ യ്ക്കും സാഹിത്യ ത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം, ഡിസംബര്‍ ആദ്യവാരം തിരുവനന്ത പുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
 
പ്രൊഫ.  ഒ. എന്‍. വി. കുറുപ്പ് അദ്ധ്യക്ഷനായും സുഗതകുമാരി, പി. വത്സല, എം. എന്‍. കാരശ്ശേരി എന്നിവര്‍ അംഗങ്ങളു മായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബിയുടെ നേതൃത്വ ത്തില്‍, സമിതി അംഗങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃക്കാക്കര യിലെ ഡോ. എം. ലീലാവതി യുടെ വസതിയില്‍ എത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
 
ഗുരുവായൂരി നടുത്ത്‌ കോട്ടപ്പടി യില്‍ 1927 ലാണ്‌ ലീലാവതി ജനിച്ചത്‌. കേരള സര്‍വ്വകലാ ശാല യില്‍നിന്ന്‌ 1972 ല്‍ പി. എച്ച്‌. ഡി. നേടി.
.
പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, തലശേരി ബ്രണ്ണന്‍ കോളജ്‌ എന്നിവിട ങ്ങളില്‍ അദ്ധ്യാപിക യായിരുന്നു. 1983 ല്‍ വിരമിച്ചു. കവിത യും ശാസ്‌ത്രവും അര്‍ഥാന്തരങ്ങള്‍, വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്‍റെ അന്വേഷണം എന്നിവയാണ്‌ പ്രധാന കൃതികള്‍.  ‘വര്‍ണ്ണരാജി’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കവിതാ ധ്വനിക്ക്‌’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അപ്പുവിന്‍റെ അന്വേഷണത്തിന്‌ വയലാര്‍ അവാര്‍ഡും ലഭിച്ചു.

1978 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്‌, 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, 1986 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലീലാവതി യെ തേടിയെത്തി. 1999 ല്‍ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, 2002 ല്‍ വള്ളത്തോള്‍ അവാര്‍ഡ്‌, 2005 ല്‍ ബഷീര്‍ പുരസ്‌കാരം, 2007 ല്‍ ഗുപ്‌തന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ എന്നിവയ്‌ക്കും ലീലാവതി അര്‍ഹ യായിട്ടുണ്ട്‌.  2007ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ to “എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്”

  1. Banesh pavi says:

    അഭിനന്ദനങ്ങള്‍…….

  2. kollan says:

    ഈ അമ്മയ്ക്ക് ജീവിക്കണ്‍ടെ? അതിനു അല്പ്പം പൈസ വേണ്ടെ?

  3. ramjipk says:

    മലയാള ഭാഷയെ കുറിച്ചും അതിന്റെ ഉയര്‍ച്ചയ്ക്കായി സംഭവാന നല്‍കിയവരെ കുറിച്ചും അറിയാത്തെ ഇവനെ പോലുള്ള തെണ്ടികള്‍ക്ക് എം.ലീലാവതിയെ പോലുള്ളവരെ പുച്ഛമായിരിക്കും. ലീലാവതി ടീച്ചര്‍ക്ക് പെന്‍ഷനും പുസ്ത്കങ്ങളുടെ റോയല്‍റ്റിയും ലഭിക്കും. ഇവന്റെ ഒക്കെ അമ്മ വയസ്സുകാലത്ത് എങ്ങിനെ ജീവിക്കും? എം. ലീലാവതിയെ പോലുള്ളവരെ അപമാനിക്കുന്ന ഇത്തരം ഒരു കമന്റ് ഈ പത്രം പ്രസിദ്ധീകരിക്കരുതായിരുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine