കൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള ഭാഷ യ്ക്കും സാഹിത്യ ത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം, ഡിസംബര്‍ ആദ്യവാരം തിരുവനന്ത പുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
പ്രൊഫ. ഒ. എന്‍. വി. കുറുപ്പ് അദ്ധ്യക്ഷനായും സുഗതകുമാരി, പി. വത്സല, എം. എന്‍. കാരശ്ശേരി എന്നിവര്‍ അംഗങ്ങളു മായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബിയുടെ നേതൃത്വ ത്തില്‍, സമിതി അംഗങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃക്കാക്കര യിലെ ഡോ. എം. ലീലാവതി യുടെ വസതിയില്‍ എത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
ഗുരുവായൂരി നടുത്ത് കോട്ടപ്പടി യില്‍ 1927 ലാണ് ലീലാവതി ജനിച്ചത്. കേരള സര്‍വ്വകലാ ശാല യില്‍നിന്ന് 1972 ല്‍ പി. എച്ച്. ഡി. നേടി.
.
പാലക്കാട് വിക്‌ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ് എന്നിവിട ങ്ങളില്‍ അദ്ധ്യാപിക യായിരുന്നു. 1983 ല്‍ വിരമിച്ചു. കവിത യും ശാസ്‌ത്രവും അര്‍ഥാന്തരങ്ങള്‍, വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്‍റെ അന്വേഷണം എന്നിവയാണ് പ്രധാന കൃതികള്‍. ‘വര്‍ണ്ണരാജി’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കവിതാ ധ്വനിക്ക്’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അപ്പുവിന്‍റെ അന്വേഷണത്തിന് വയലാര്‍ അവാര്‍ഡും ലഭിച്ചു.
1978 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്, 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1986 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലീലാവതി യെ തേടിയെത്തി. 1999 ല്‍ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, 2002 ല്‍ വള്ളത്തോള്‍ അവാര്‍ഡ്, 2005 ല്‍ ബഷീര്‍ പുരസ്‌കാരം, 2007 ല്‍ ഗുപ്‌തന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവയ്‌ക്കും ലീലാവതി അര്‍ഹ യായിട്ടുണ്ട്. 2007ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്‌കാരിക വ്യക്തിത്വം, ബഹുമതി, സാഹിത്യം
അഭിനന്ദനങ്ങള്‍…….
ഈ അമ്മയ്ക്ക് ജീവിക്കണ്‍ടെ? അതിനു അല്പ്പം പൈസ വേണ്ടെ?
മലയാള ഭാഷയെ കുറിച്ചും അതിന്റെ ഉയര്‍ച്ചയ്ക്കായി സംഭവാന നല്‍കിയവരെ കുറിച്ചും അറിയാത്തെ ഇവനെ പോലുള്ള തെണ്ടികള്‍ക്ക് എം.ലീലാവതിയെ പോലുള്ളവരെ പുച്ഛമായിരിക്കും. ലീലാവതി ടീച്ചര്‍ക്ക് പെന്‍ഷനും പുസ്ത്കങ്ങളുടെ റോയല്‍റ്റിയും ലഭിക്കും. ഇവന്റെ ഒക്കെ അമ്മ വയസ്സുകാലത്ത് എങ്ങിനെ ജീവിക്കും? എം. ലീലാവതിയെ പോലുള്ളവരെ അപമാനിക്കുന്ന ഇത്തരം ഒരു കമന്റ് ഈ പത്രം പ്രസിദ്ധീകരിക്കരുതായിരുന്നു.