തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി

September 15th, 2022

anti-rabies-vaccine-for-stray-dogs-in-guruvayoor-streets-ePathram
കൊച്ചി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌ സ്‌പോട്ട് എന്ന് കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ പരിശോധന നടത്തിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തി വെപ്പ് നല്‍കുന്നത്. കുത്തി വെയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗ നൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവെപ്പ്.

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

September 7th, 2022

cochin-metro-rail-project-epathram
കൊച്ചി : കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി.

1957.05 കോടി രൂപ ചെലവിലാണ് മെട്രോ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. 11.17 കിലോ മീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു

September 3rd, 2019

kochi-metro-maharajas-junction-thaikkudam-route-ePathram

കൊച്ചി : മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ യുള്ള കൊച്ചി മെട്രോ യുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗര വികസന വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.

5.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാ രാജാസ്-തൈക്കൂടം റൂട്ടില്‍ എറണാ കുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനു കള്‍ ഉണ്ട്. ഏഴ് മിനിറ്റ് കൂടു മ്പോഴാണ് സര്‍വ്വീസ്. മെട്രോ തുടക്കം കുറിക്കുന്ന ആലുവ യില്‍ നിന്ന് മഹാ രാജാസ് വരെ എത്തുവാന്‍ 33 മിനിറ്റ് എടുക്കും. തൈക്കൂടത്തേ ക്കുള്ള യാത്ര ഒരു മാസ ത്തോളം വേഗത കുറവായി രിക്കും.

-Image Credit : Rail Analysis India

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

July 2nd, 2018

crime-epathram
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ. പ്രവര്‍ത്ത കനായ അഭിമന്യു (20) വിന്റെ കൊല പാതക ത്തില്‍ മൂന്നു പേർ കസ്റ്റഡി യിൽ. കോട്ടയം സ്വദേശി ബിലാല്‍, പത്തനം തിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നി വരെ യാണ് പോലീസ് കസ്റ്റഡി യില്‍ എടു ത്തി ട്ടുള്ളത്.

കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കളുടെ പ്രവേശനം പ്രമാണിച്ച് നവാ ഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതി ക്കുന്നതു മായി ബന്ധ പ്പെട്ട് ഞായറാഴ്​ച വൈകുന്നേരം എസ്. എഫ്. ഐ. – കാമ്പസ് ഫ്രണ്ട് പ്രവര്‍ ത്തകര്‍ തമ്മില്‍ കോളേ ജില്‍ വാക്കു തര്‍ക്കം ഉണ്ടാ യി രുന്നു. ഇതേ ത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഘ ര്‍ഷ ത്തിലാണ് മഹാ രാജാ സിലെ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു കുത്തേറ്റു മരിച്ചത്.

മഹാ രാജാസിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർ ത്ഥിയായ കോട്ടയം സ്വദേശി അർജുനനും ആക്രമണ ത്തിൽ പരി ക്കേറ്റി ട്ടുണ്ട്. ഗുരു തരാ വസ്ഥ യിലുള്ള ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്ര‌ി യില്‍ പ്രവേശി പ്പിച്ചു. കൊല പാതക ത്തില്‍ പ്രതി ഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്. എഫ്. ഐ. പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

December 19th, 2017

metro

കൊച്ചി : യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയതിനെത്തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകൾ നിർത്തിയിട്ടു. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയത്. ഏകദേശം അരമണിക്കൂറിനു ശേഷം മേട്രോ യാത്ര തുടർന്നു.

മലപ്പുറം സ്വദേശിയായ അലി അക്ബർ ആണ് ട്രാക്കിൽ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനിൽ വെച്ച് ട്രാക്കിൽ ഇറങ്ങിയ ഇയാൾ ചങ്ങമ്പുഴ പാർക്ക് ഭാഗത്തേക്ക് നടന്നു. അപ്പോൾ തന്നെ ട്രാക്കിലെ വൈദ്യുതബന്ധം വിഛേദിച്ചു. എതിർവശത്തു നിന്നും പോലീസ് എത്തിയതോടെ ഇയാൾ തിരിച്ച് പാലാരിവട്ടത്തെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Next Page » കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു ; അടുത്തവർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവ്വീസ് »



  • പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും
  • ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ
  • കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്ജ്
  • ഷോർട്ട് ഫിലിം മത്സരം
  • കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
  • മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും
  • എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
  • പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി
  • മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം
  • പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു
  • നിയമാനുസൃതം അല്ലാത്ത ബല പ്രയോഗം പാടില്ല : ഡി. ജി. പി.
  • ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം
  • പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു
  • കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം
  • ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി
  • ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരം ഒരുക്കും
  • ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു
  • നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്
  • മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine