കനത്ത മഴക്കു സാദ്ധ്യത : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

September 26th, 2019

rain-in-kerala-monsoon-ePathram
കൊല്ലം : അതിശക്തമായ മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ല കളിലാണ് ഇന്ന് ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിട്ടുള്ളത്. മത്സ്യ ത്തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ കൊല്ലം നഗര പരിധി യിൽ കനത്ത മഴ ആയതിനാല്‍ കൊല്ലം ജില്ല യില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷ കള്‍ക്ക് മാറ്റം ഉണ്ടാവില്ല.

ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിന ത്തിന് പകരം അദ്ധ്യയന ദിവസം ക്രമീ കരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരി ക്കണം എന്നും കൊല്ലം ജില്ലാ കളക്ടര്‍ അറിയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

August 23rd, 2019

bhs-nedumangad-old-students-ePathram
നെടുമങ്ങാട് : ബോയ്സ് ഹൈസ്കൂൾ നെടുമങ്ങാട് 1988 ബാച്ച് വിദ്യാര്‍ത്ഥി കളുടെ സൗഹൃദ കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍  സ്വരൂപിച്ച പണം മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് കൈമാറി.

1988 ബാച്ച് വിദ്യാ ര്‍ത്ഥി കളുടെ വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തി ന്റെ ഭാഗ മായി ട്ടാണ് ദുരി താശ്വാസ നിധി യിലേക്ക് സംഭാവന നൽകി യത്.

shaji-pushpangadan-bhs-nedumangad-ePathram

പ്രവാസി യായ സമൂഹ്യ സാംകാരിക പ്രവര്‍ത്തകന്‍ ഷാജി പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.

റസീന ടീച്ചർ (ഹെഡ്മിട്രസ്, ബി. എച്ച്. എസ്. മഞ്ചാ) ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിച്ച പ്രധാന അദ്ധ്യാപിക ദേവകി ദേവി ടീച്ചർ വീഡിയോ സന്ദേശ ത്തിലൂടെ പഴയ കാല ഓർമ്മ കൾ പങ്കു വെച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ത്തിന്റെ ഭാഗ മായി അദ്ധ്യാ പകരെ ആദരിച്ചു. സാമ്പ ത്തിക മായി പിന്നോക്കം നിൽക്കുന്ന മൂന്ന് പൂർവ്വ വിദ്യാർ ത്ഥി കൾക്ക് ചികിത്സാ സഹായം നൽകി.

മിഗ്ദാദ്, യഹിയ റോജ, മനോജ്, വിനോദ് പനവിള, രാജീവ് വി. എസ്. നായർ, ഷാജു, സുരേഷ്, നിസാമുദ്ദീൻ, അസീം, സന്തോഷ്, ഫസിൽ, സുരേഷ്, രമേശ്, നിസാം മേടയിൽ തുടങ്ങിയ വർ ആശംസ പ്രസംഗം നടത്തി. ജയകുമാർ, വിക്രമൻ, രാജേഷ് എന്നിവ രുടെ നേതൃത്വ ത്തിൽ സംഗീത വിരുന്നും നടന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴ കനത്തു : വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ബുധനാഴ്ച അവധി

August 13th, 2019

monsoon-rain-school-holidays-ePathram
കൊച്ചി : ന്യൂനമർദ്ദം രൂപപ്പെട്ടതിനാല്‍ കേരള ത്തില്‍ ശക്ത മായ മഴ പെയ്യും എന്നുള്ള കേന്ദ്ര കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് മുന്‍ നിറുത്തി അഞ്ചു ജില്ല കളി ലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ആഗസ്റ്റ് 14 ബുധ നാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂര്‍, മല പ്പുറം, കോഴി ക്കോട്, വയ നാട് എന്നീ ജില്ല കളിലെ പ്രൊഫ ഷണല്‍ കോളേജുകള്‍ അടക്ക മുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ക്കും അവധി യായിരിക്കും എന്ന് അതാതു ജില്ലാ കളക്ടര്‍ മാര്‍ അറിയിച്ചു.

സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., ഐ. സ്. ഇ. തുട ങ്ങിയ എല്ലാ സിലബസു കളിലേയും സ്‌കൂളു കള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണ വാടികള്‍, മത വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ എന്നിവ ക്കും അവധി ബാധകം ആയിരിക്കും.

  • Image Credit : Abhilash.PS. (Pinterest)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകളും മാറ്റി

August 13th, 2019

rain-in-kerala-monsoon-ePathram

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13നും 14നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും.

വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബംഗാള്‍ ഉള്‍ ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം : മഴ കൂടുതല്‍ ശക്തമാവും

August 10th, 2019

rain-in-kerala-monsoon-ePathram
കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച യോടെ വീണ്ടും ന്യൂന മര്‍ദ്ദം രൂപ പ്പെടാന്‍ സാദ്ധ്യത ഉള്ള തിനാല്‍ കൂടുതല്‍ ജാഗ്രത പാലി ക്കണം എന്ന് കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പു നല്‍കി.

ന്യൂന മര്‍ദ്ദം രൂപപ്പെടുന്ന തോടെ സംസ്ഥാനത്ത് ആഗസ്റ്റ് 15 വരെ വീണ്ടും കനത്ത മഴക്കു സാദ്ധ്യത യുണ്ട്. മണി ക്കൂറില്‍ 40 മുതല്‍ 50 വരെ കിലോ മീറ്റര്‍ വേഗ ത്തില്‍ കാറ്റു വീശാന്‍ സാദ്ധ്യത ഉള്ള തിനാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ കടലില്‍ പ്പോകരുത് എന്നുള്ള മുന്നറി യിപ്പുണ്ട്.

ഇനി രൂപം പ്രാപിച്ചേ ക്കാ വുന്ന ന്യൂന മര്‍ദ്ദ ത്തി ന്റെ തീവ്രത യും സ്വഭാവ വും കാലാ വസ്ഥാ വകുപ്പ് പ്രവചി ച്ചിട്ടില്ല. വരും ദിവസ ങ്ങളില്‍ ഇത് വ്യക്ത മാവും എന്നു കരുതുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 5345

« Previous Page« Previous « കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി
Next »Next Page » ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകളും മാറ്റി »



  • ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും
  • കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം
  • ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
  • അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്
  • സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
  • ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു
  • കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ : മെഡിക്കൽ കോളേജ് സജ്ജം
  • ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു
  • കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി
  • ഗുജറാത്ത് മോഡല്‍ : 10 വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞകാര്യം എന്ന് എ. പി. അബ്ദുള്ളക്കുട്ടി
  • കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ
  • കുറ്റമറ്റ രീതിയിൽ തൃശൂർ പൂരം നടത്തും : മന്ത്രി കെ. രാധാകൃഷ്ണൻ
  • ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ
  • മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും
  • കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി
  • ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും
  • തൃശൂർ പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും
  • റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.
  • ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
  • കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine