
കൊച്ചി : അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കൊണ്ടാണിത്.
കേരള, ലക്ഷ ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചിലപ്പോള്‍ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാദ്ധ്യതയുണ്ട്. നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ്.
വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരങ്ങളിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്തും ലക്ഷ ദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






























