ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു

January 16th, 2011

sabarimala-tragedy-epathram

വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.

മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ വന്‍ തീപിടിത്തം

September 10th, 2010

fire-epathramതൃശ്ശൂര്‍: സ്വരാജ് റൌണ്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ കത്തി നശിച്ചു. രണ്ടു നിലകളിലായി വലിയ തോതില്‍ ലെതര്‍ ഉല്പന്നങ്ങളുടെ സ്റ്റോക്കുള്ള ഒരു സ്ഥാപനത്തിനു തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ സ്ഥാപനത്തില്‍ നിന്നും പടര്‍ന്ന തീ തൊട്ടടുത്ത തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും പടര്‍ന്നു.

സ്ഥാപനത്തില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ആളുകള്‍ ഇറങ്ങിയോടി. അതിനാല്‍ ആളപായം ഉണ്ടായില്ല. വിവരം അറിഞ്ഞയുടനെ ഫയര്‍ ഫോഴ്സിന്റെ മൂന്നോളം വാഹനങ്ങള്‍ എത്തി തീ അണച്ചു. ഫയര്‍ ഫോഴ്സിന്റേയും നാട്ടുകാരുടെയും കഠിന പരിശ്രമം കൊണ്ടാണ് കൂടുതല്‍ കടകളിലേക്ക് തീ പടരാതിരുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

20 of 2210192021»|

« Previous Page« Previous « ഗുരുവായൂരില്‍ ആനകള്‍ ഇടഞ്ഞു
Next »Next Page » കെ അച്യുതന്‍ കള്ളു കച്ചവടം നിര്‍ത്തിയത്‌ വിവാദമാകുന്നു » • സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല
 • രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുന്നു: മുഖ്യമന്ത്രി
 • അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചു
 • ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ
 • സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല
 • പി.ജെ ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിക്കും ; നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്
 • കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ വന്നാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ക്ക് പ്രത്യേക മന്ത്രാലയം : രാഹുല്‍ ഗാന്ധി
 • ആനയെഴുന്നള്ളിപ്പ് :​ രാവിലെ 10 മണി മുതല്‍ 4 മണി വരെ പാടില്ല
 • ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും
 • ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം
 • ‘നന്ദി ഒ.സി. ചേട്ടൻ, നിങ്ങളാണ് പ്രചോദനം’ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി ശശി തരൂര്‍
 • മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവെച്ചു
 • മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍
 • ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
 • സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.
 • കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു
 • എം. ബി. ബി. എസ്.​ ഫീസ് വർദ്ധിപ്പി ക്കുവാന്‍ ഹൈക്കോടതി ഉത്തരവ്
 • പരസ്യ ബോർഡു കൾ പത്തു ദിവസ ത്തിനകം നീക്കണം : ഹൈക്കോടതി
 • ചലച്ചിത്ര അവാര്‍ഡ് : ജയസൂര്യ, സൗബിൻ, നിമിഷ എന്നിവര്‍ പുരസ്‌കാര ജേതാക്കൾ
 • ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine