ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി

February 22nd, 2012

Oommen_Chandy_epathram

തിരുവനന്തപുരം: ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന കെ.വേണു അവശനിലയില്‍ ആയതിനാലാണ് അറസ്റ്റ്‌ ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ എന്നും  ഇപ്പോള്‍ പൌര സമിതി പ്രവര്‍ത്തകര്‍ നടത്തിവരുന്ന നിരാഹാര സമരം അടിയന്തരമായി അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുകയും കോള്‍ വികസനത്തിന്റെ ഭാഗമായി ബണ്ട് നിര്‍മിക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇവരോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി

February 1st, 2012

oommen-chandy-epathram
തിരുവനന്തപുരം:വിവാദമായ കൊച്ചിയിലെ ആകാശ നഗരം (സ്കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന  കൊച്ചിയിലെ ആകാശ നഗരം പദ്ധതി വരുന്നതിന് എതിരെ വി. എസ് മുഖ്യമന്ത്രി ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയതായി നേരത്തെ കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഹൈകോടതി നല്‍കിയ ഉത്തരവിന്‍െറ മറവിലാണ് അനുമതിയെന്നും അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ അടുത്ത ദിവസം ഹൈകോടതിയെ അറിയിച്ചതായാണ് വാര്‍ത്ത വന്നത്.  കൊച്ചിയിലെ യശോറാം ഡെവലപ്പേഴ്സ് ഉടമ എ.ആര്‍.എസ്. വാധ്യാര്‍ക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയിയത് എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ട് പദ്ധതിക്കെതിരെ വി. എസും, പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത്‌ വന്നപ്പോള്‍ ഇതുസംബന്ധിച്ച നടപടികള്‍ അനിശ്ചിതമായി  നീളുന്നു എന്ന് ആരോപിച്ച്  യശോറം ഡെവലപ്പേഴ്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാന്‍ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി അശ്വനികുമാറിനെ പ്രസ്താവന അപക്വം, മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:സുധീരന്‍

January 18th, 2012

vm-sudheeran-epathram

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത്  സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണക്കെട്ടിന്‍റെ ചോര്‍ച്ച ശക്തം; പേടിക്കേണ്ട അവസ്ഥ – പെറ്റീഷന്‍ കമ്മിറ്റി

December 21st, 2011

thomas-unniyadan-epathram

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി  ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ്‌ ഉണ്ണിയാടന്‍‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും

December 20th, 2011

കാസര്‍കോട്: ജില്ലയില്‍ നടപ്പ് വര്‍ഷം 250 ഹെക്ടര്‍ പ്രദേശത്ത് പച്ചക്കറി-നെല്‍കൃഷി പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കാസര്‍കോട് ബ്ളോക്കില്‍ മധൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക, ചെമ്മനാട്, ബേഡഡുക്ക, ദേലംപാടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഞ്ചേശ്വരം ബ്ളോക്കില്‍ മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍ മേഖലയിലെ പാടശേഖരങ്ങളുമാണ് നെല്‍കൃഷി പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

-

വായിക്കുക:

Comments Off on കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും


« Previous Page« Previous « വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്
Next »Next Page » കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine