ഡീസൽ വില : കെ. എസ്. ആർ. ടി. സി. റൂട്ടുകൾ റദ്ദാക്കും

January 21st, 2013

ksrtc-bus-strike-epathram

തിരുവനന്തപുരം : ജോലിയിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ പോലും പണം തികയാതെ നട്ടം തിരിയുന്ന കെ. എസ്. ആർ. റ്റി. സി. ഡീസൽ വില വർദ്ധനവ് മൂലം വരുന്ന അധിക ചിലവ് താങ്ങാൻ ആവാതെ ലാഭകരമല്ലാത്ത റൂട്ടുകൾ നിർത്തലാക്കും. ഇത്തരം റൂട്ടുകൾ കണ്ടെത്താനുള്ള നടപടികൾ കോർപ്പൊറേഷൻ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. 5300 പ്രതിദിന റൂട്ടുകളിൽ 1500 റൂട്ടുകളോളം ലാഭകരമല്ല എന്നാണ് കരുതപ്പെടുന്നത്. ഇവ നിർണ്ണയിക്കാനുള്ള നടപടികൾ ഞായറാഴ്ച്ച തന്നെ ആരംഭിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. ബസ് ചാർജ്ജ് വർദ്ധനവ് സർക്കാർ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും സർക്കാർ സഹായം ലഭിച്ചാലെ ഇപ്പോഴത്തെ പ്രതിസന്ധി കോർപ്പൊറേഷന് തരണം ചെയ്യാൻ കഴിയൂ.

ലാഭകരമല്ലാത്ത ഉൾപ്രദേശ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കെ. എസ്. ആർ. റ്റി. സി. ബസുകൾ മാത്രമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയം. ഇതാണ് റൂട്ട് റദ്ദാക്കൽ മൂലം ഭീഷണിയിൽ ആകുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കുടിവെള്ളം സ്വകാര്യവൽക്കരിക്കാൻ നീക്കം

January 16th, 2013

drinking-water-epathram

കാസർഗോഡ് : കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കേരളത്തിലെ കുടിവെള്ള വിതരണ സംവിധാനം സ്വകാര്യവൽക്കരിക്കാൻ പദ്ധതി ഇടുന്നതായി സി. ഐ. ടി. യു. ആരോപിച്ചു. ഇവിടെ സമാപിച്ച സംഘടനയുടെ ത്രിദിന സമ്മേളനം സ്വീകരിച്ച പ്രമേയത്തിൽ ഈ കാര്യം വിശദീകരിക്കുന്നു. യു. ഡി. എഫ്. സർക്കാർ സ്വകാര്യ മേഖലയിൽ കുടിവെള്ളം കുപ്പികളിലാക്കാനുള്ള യൂണിറ്റുകൾക്ക് രൂപം നൽകാൻ പദ്ധതി ഇടുന്നു എന്നാണ് ആരോപണം. ജല അതോറിറ്റിയെ നിരവ്വീര്യമാക്കാനാണ് സർക്കാരിന്റെ ഗൂഢാലോചന. പെരിയാറിലേയും മലമ്പുഴ അണക്കെട്ടിലേയും ജലത്തിന്റെ വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് നീക്കം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കീഴിൽ ഒരു പുതിയ കമ്പനിക്ക് രൂപം നൽകി ലിറ്ററിന് 25 പൈസാ നിരക്കിൽ കുടിവെള്ളം വിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സി. ഐ. ടി. യു. ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റേഡിയോ ജോക്കിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ ചെയ്ത സഹപ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍

November 13th, 2012

mms clips epathram

കൊച്ചി: ദുബായില്‍ എഫ്. എം. റേഡിയോ ജീവനക്കാരിയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ സഹപ്രവര്‍ത്തകയേയും സുഹൃത്തിനേയും എറണാകുളം ടൌണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് കുഴല്‍ മന്ദം സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അശ്വിന്‍ (25) പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗായത്രി (25) എന്നിവരാണ് പോലീസ് പിടിയിലായത്.

ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വിരോധമാണ്  ഈമെയിലിലൂടെ മകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കാരണമായതെന്നും നിരവധി പേര്‍ക്ക് മെയില്‍ അയച്ചതായും യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തി. ചിത്രങ്ങള്‍ ആദ്യം യുവതിയുടെ ഈമെയിലിലേക്കും തുടര്‍ന്ന് സഹപ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ഈമെയിലുകളിലേക്കും അയച്ചു. യുവതിയുമായി അടുപ്പത്തില്‍ ആയിരുന്ന അശ്വിന്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രിയുമായി പിണങ്ങിയതിനു ശേഷമാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നതെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയേയും അശ്വിനേയും പോലീസ് വലയിലാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലിന്യങ്ങളുടെ തലസ്ഥാനം

November 11th, 2012

waste-disposal-epathram

തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി  മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ  മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട്  പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍  വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്
Next »Next Page » സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine