വിഴിഞ്ഞം പദ്ധതി ധാരണാ പത്രത്തില്‍ ഈ മാസം ഒപ്പ് വെയ്ക്കും

February 7th, 2011

vizhinjam-project-epathram

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി എസ്. ബി. ടി. യുമായുള്ള ധാരണ പത്രത്തില്‍ ഈ മാസം ഒപ്പു വെക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമ സഭയെ അറിയിച്ചു. നിര്‍ദ്ധനര്‍ക്ക് വീട് വെച്ചു കൊടുക്കുന്നതു മൂലം മൈത്രീ ഭവനം പദ്ധതിക്കുണ്ടാകുന്ന അധിക ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധന മന്ത്രി തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് ഇന്നത്തെ ചോദ്യോത്തര വേള തുടങ്ങിയത്. പദ്ധതി എവിടെ വരെയായി എന്നത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതിയുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതികള്‍ പലരും അവകാശ പ്പെടുകയാണെന്ന വി. ശിവന്‍കുട്ടി എം. എല്‍. എ. യുടെ പരാമര്‍ശം സഭയില്‍ ഒച്ചപ്പാടുണ്ടാക്കി. പാവപ്പെട്ടവരുടെ ഭവന വായ്പ പദ്ധതിയായ മൈത്രീ പദ്ധതിയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കല്ലുവാതുക്കല്‍ മദ്യദുരന്തം: ശശിയുടെ ആരോപണം അസംബന്ധം

February 7th, 2011

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മീഷനെ താന്‍ സ്വാധീനിച്ചിട്ടില്ല. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നത് ചരിത്ര സത്യം. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ മോഹന്‍ കുമാര്‍ അത് വെളിപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഇപ്പോള്‍ ഒരു കുടക്കീഴിലെത്തിയിരിക്കുകയാണ്. പെണ്‍വാണിഭക്കാരെയെല്ലാം തെരുവിലൂടെ വിലങ്ങ് വെച്ച് നടത്തിക്കുക തന്നെ ചെയ്യുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. കല്ലുവാതുക്കല്‍ കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്ന് ആര്യാടന്‍ മുഹമ്മദാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

മുസ്ലിം ലീഗില്‍ പ്രശ്‌ന പരിഹാരം; മുനീര്‍ വഴങ്ങുന്നു

February 6th, 2011

mk-muneer-epathram

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ പ്രശ്‌നങ്ങള്‍ തീരുന്നുവെന്ന് സൂചന. ഇന്ത്യാവിഷന്‍ ചാനലിന്റെ നേതൃസ്ഥാനം ഒഴിയാന്‍ എം. കെ. മുനീര്‍ സാവകാശം തേടി. പി. കെ. കുഞ്ഞാലിക്കുട്ടി യുമായി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്. കോഴിക്കോട് ലീഗ് നേതൃ യോഗത്തിന് മുന്നോടി യായിരുന്നു കൂടിക്കാഴ്ച്ച. പാര്‍ട്ടിയിലെ തെറ്റിദ്ധാരണകള്‍ തീര്‍ന്നുവെന്ന് പാര്‍ട്ടി നേതൃ യോഗത്തിന് ശേഷം ഇ. അഹമ്മദും പി. ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. ശനിയാഴ്ച്ച പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ തന്നെ എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചിരുന്നു.

പാര്‍ട്ടി ഇത്രയും കാലം എങ്ങിനെ മുന്നോട്ടു പോയിരുന്നോ അങ്ങനെ തന്നെ ഇനിയും പോകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ് അറിയിച്ചു. മുനീര്‍ ഇന്ത്യാവിഷന്‍ സ്ഥാനത്തിരിക്കുന്നത് സ്വന്തം ഇഷ്ട പ്രകാരമല്ലെന്നും അതിന് ചില സാങ്കേതികമായ കാരണങ്ങളുണ്ടെന്നും ഇ. അഹമ്മദ് പറഞ്ഞു. താന്‍ ഇന്ത്യാവിഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചാനലിനെതിരെ മാത്രമാണ്. അത് മുനീറി നെതിരെയാണെന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പാര്‍ട്ടി ക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ കള്‍ക്കാണ് താല്‍ക്കാലിക വിരാമമായിട്ടുള്ളത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി

January 20th, 2011

makara-jyoti-epathram

എറണാകുളം : മകര ജ്യോതി മനുഷ്യ സൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ടു. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന്റെ കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ബഞ്ച് ദേവസ്വം ബോര്‍ഡിനോട് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ബോര്‍ഡിന്റെ ഭാഗത്തു നിന്നും മറുപടി പറഞ്ഞപ്പോള്‍ ചില സമയങ്ങളില്‍ വിശ്വാസത്തിന്റെ കാര്യത്തിലും ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊന്നമ്പല മേട്ടില്‍ ആര്‍ക്കും പ്രവേശനം ഇല്ലെങ്കില്‍ അവിടെ എങ്ങിനെ മനുഷ്യര്‍ എത്തുന്നു എന്നും കോടതി ചോദിച്ചു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ ആകില്ലെങ്കില്‍ തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തി വിടാതിരുന്നു കൂടെ എന്നും കോടതി ചോദിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട്ടിലേക്ക് തീര്‍ഥാടകരേയും വാഹനങ്ങളേയും കടത്തി വിട്ടതും, കടകള്‍ക്ക് അനുമതി നല്‍കിയതും എങ്ങിനെയെന്നും കോടതി ചോദിച്ചു. പുല്ലുമേട് ദുരന്തം സംബന്ധിച്ച് പോലീസും, വനം വകുപ്പും, ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുള്ളതായും സൂചനയുണ്ട്.

– എസ്. കുമാര്‍

makara-jyoti-fire-lighting-epathram

തീ കൊളുത്തുന്ന സിമന്റ് തറ

മകര വിളക്കിന് തീ കത്തിക്കുന്നത് മുകളില്‍ കാണുന്ന സിമന്റ് തറയിലാണ് എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ള സിനോഷ്‌ പുഷ്പരാജന്‍ തന്റെ ബ്ലോഗില്‍ വിവരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

കൈരളി ടി. വി. ക്യാമറാ സംഘത്തോടൊപ്പം 2000ല്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച മനോജ്‌ കെ. പുതിയവിളയുടെ വീഡിയോ റിപ്പോര്‍ട്ട് താഴെ കാണാം:

ശബരിമലയിലെ മകരവിലക്ക് മനുഷ്യന്‍ തെളിയിക്കുന്നത് ആണെന്നും ഇതില്‍ അത്ഭുതകരമായി ഒന്നുമില്ല എന്നും ഇടതു പക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരി മലയില്‍ മകര വിളക്ക് സമയത്ത് സന്നിഹിതനായിരുന്ന താന്‍ ഇത് നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടതാണ് എന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മകര വിളക്ക് തെളിയുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വനത്തിലാണ് എന്നും അതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇതേ പറ്റി ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌.

മകരവിളക്ക്‌ അവിടെ തീ ഇട്ട് തെളിയിക്കുന്നതാണ് എന്ന് ശബരി മല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത് താഴെ ഉള്ള വീഡിയോയില്‍ കാണാം:

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാര്‍ കേരളകൌമുദിയില്‍ വ്യാജാഗ്നി എന്ന പേരില്‍ എഴുതിയ പ്രസിദ്ധമായ ലേഖനം ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

- സ്വ.ലേ.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

December 23rd, 2010

eachara-warrier-epathram

നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്‌. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.

ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.

ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.

ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ്‌ സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.

കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?

ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.

മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പുസ്തകത്തിലെ വരികളാണിവ.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

149 of 1541020148149150»|

« Previous Page« Previous « കരുണാകരന്‍ അന്തരിച്ചു
Next »Next Page » കേരളത്തിലെ ആനകളെ പറ്റി വെബ് സൈറ്റ്‌ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine