കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ പ്രശ്‌നങ്ങള്‍ തീരുന്നുവെന്ന് സൂചന. ഇന്ത്യാവിഷന്‍ ചാനലിന്റെ നേതൃസ്ഥാനം ഒഴിയാന്‍ എം. കെ. മുനീര്‍ സാവകാശം തേടി. പി. കെ. കുഞ്ഞാലിക്കുട്ടി യുമായി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്. കോഴിക്കോട് ലീഗ് നേതൃ യോഗത്തിന് മുന്നോടി യായിരുന്നു കൂടിക്കാഴ്ച്ച. പാര്‍ട്ടിയിലെ തെറ്റിദ്ധാരണകള്‍ തീര്‍ന്നുവെന്ന് പാര്‍ട്ടി നേതൃ യോഗത്തിന് ശേഷം ഇ. അഹമ്മദും പി. ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. ശനിയാഴ്ച്ച പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ തന്നെ എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചിരുന്നു.
പാര്‍ട്ടി ഇത്രയും കാലം എങ്ങിനെ മുന്നോട്ടു പോയിരുന്നോ അങ്ങനെ തന്നെ ഇനിയും പോകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ് അറിയിച്ചു. മുനീര്‍ ഇന്ത്യാവിഷന്‍ സ്ഥാനത്തിരിക്കുന്നത് സ്വന്തം ഇഷ്ട പ്രകാരമല്ലെന്നും അതിന് ചില സാങ്കേതികമായ കാരണങ്ങളുണ്ടെന്നും ഇ. അഹമ്മദ് പറഞ്ഞു. താന്‍ ഇന്ത്യാവിഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചാനലിനെതിരെ മാത്രമാണ്. അത് മുനീറി നെതിരെയാണെന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പാര്‍ട്ടി ക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ കള്‍ക്കാണ് താല്‍ക്കാലിക വിരാമമായിട്ടുള്ളത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍