Monday, January 31st, 2011

അമച്വര്‍ നാടകത്തിന് പുത്തന്‍ പ്രതീക്ഷയായൊരു നാടകോത്സവം

campus-theatre-kerala-epathram

തൃശൂര്‍ : കേരളത്തിലെ അമേച്വര്‍ നാടക രംഗം നേരിടുന്ന നിരവധി വെല്ലുവിളികളില്‍ ഒന്നാണ് അതിന്റെ നിര്മാണത്തിനും അവതരണത്തിനും വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍. തീരെ അഭികാമ്യമല്ലാത്ത പ്രവണതകളിലൂടെ, പ്രവര്‍ത്തന അവതരണ ചിലവുകളെ ഉയര്‍ത്തി, ഈ കലാ രൂപത്തെ മുക്കി കൊല്ലുവാനാണ്‌ ചില താല്‍പ്പര കക്ഷികളുടെ ശ്രമം. കോര്‍പറേറ്റ് പ്രായോജകരുടെ കടന്നു കയറ്റവും, ചില നാടക പ്രവര്‍ത്തകരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളോട് കൂടിയ പ്രവര്‍ത്തന ശൈലിയും സാധാരണ നാടക പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യ മായ തലത്തിലേക്ക് ഈ കലാ രൂപത്തെ കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നു.

നമ്മുടെ കലാ സാംസ്കാരിക മേഖലയില്‍ പൊതുവെ കണ്ടു വരുന്ന പ്രവണതകളുടെ കൂടെ പിറപ്പായി ഇതിനെ കണ്ടു കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുക നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ക്കും അഭികാമ്യമല്ല. വളരെയധികം പ്രസക്ത മായ ഈ പ്രതിസന്ധിയെ മുന്‍നിര്‍ത്തി, നാടകം എല്ലാവര്ക്കും പ്രാപ്യമായ തലത്തിലേക്ക് പുന പ്രതിഷ്ഠിച്ചു കൊണ്ട് തിരിച്ചു വരുവാനും, അതിന്റെ നിര്മാണത്തിലും അവതരണത്തിലും വരുന്ന ഭീമമായ ചിലവുകള്‍ കുറച്ചു കലാ മൂല്യമുള്ള നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തില്‍ വളരെ പ്രസക്തമായ ഒരു ചുവടു വെയ്പ്പ് നടത്താന്‍ കേരളത്തിലെ ഒരു പറ്റം നാടക പ്രവര്‍ത്തകര്‍ കൈ കോര്‍ക്കുകയാണ്.

കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തനങ്ങളിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സജീവമായിരുന്ന ഒരു കാമ്പസ് തിയേറ്റര്‍ സംസ്കാരം കേരളത്തില്‍ നിലനിന്നിരുന്നു എന്നത് അഭിമാന പുരസരം നമുക്ക് പറയാന്‍ കഴിയും. കലാ സാംസാരിക പ്രവര്‍ത്തകരില്‍ നിന്നും, പത്ര മാധ്യമങ്ങളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ നാടകങ്ങളും മറ്റു ദൃശ്യ കലാ രൂപങ്ങളും അവതരിപ്പിക്കുവാന്‍ കാമ്പസ് തിയേറ്ററുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ക്ക്‌ പിന്നില്‍ ശശിയേട്ടന്‍ എന്ന് ക്യാമ്പസുകളില്‍ അറിയപ്പെട്ടിരുന്ന ശശിധരന്‍ നടുവില്‍ പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു.

തീര്‍ത്തും ദുര്‍ബലമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വളര്‍ന്നു വന്ന ശശിധരന്‍ നടുവില്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ ചെയ്തു കൊണ്ടാണ് തന്റെ ജീവിതം നാടക രംഗത്തിനായി നീക്കി വച്ചിരിക്കുന്നത്. വെറും വണ്ടി കാശു മാത്രം വാങ്ങി ബസ്സ് കയറി പോകുന്ന ശശിയേട്ടന്റെ രൂപം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.

മാര്‍ച്ച് മാസം 20 മുതല്‍ 30 വരെ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്യുന്ന പത്തു നാടകങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അരങ്ങേറുന്നത്‌. ഈ പത്തു നാടകങ്ങളുടെ അരങ്ങേറ്റത്തിലൂടെ ഇദ്ദേഹം തന്റെ 350 നാടകങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പത്തു സമിതികള്‍ ഇതുമായി സഹകരിക്കുന്നുണ്ട്.

റിഹേഴ്സലിനും അവതരണ ത്തിനുമായി പരമാവധി 25,000 രൂപയാണ് ഒരു നാടകത്തിനു കണക്കാക്കിയിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ എത്തി നില്‍ക്കുന്ന ചിലവുകള്‍ ക്കിടയിലാണ് ഈ ഉദ്യമം നടക്കുന്നത് എന്നറിയുമ്പോള്‍ അത് മുന്നോട്ടു വയ്ക്കുന്ന ആശയം എത്ര മാത്രം പ്രസക്തമാണെന്നു മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിലെ മുഴുവന്‍ നാടക സ്നേഹികളും ഈ ഉദ്യമത്തില്‍ സഹകരിക്കണം എന്ന് ക്യാമ്പസ്‌ തിയേറ്റര്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി മാസം 5 മുതല്‍ റിഹേഴസല്‍ ക്യാമ്പ്‌ ആരംഭിക്കുന്നതിനാല്‍ പണം അടിയന്തിരമായി തന്നെ സംഘാടകരെ ഏല്‍പ്പിക്കേണ്ടതുണ്ട്. നാടകത്തെ സ്നേഹിക്കുന്ന ഏവരും തുറന്ന മനസ്സോടു കൂടി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പണം അയക്കേണ്ട വിലാസം:

A/C No: 00201050033732,
HDFC BANK,
RAVIPURAM,
KOCHI,
IFSC: HDFC0000020
(A/c. Holder : Biju R.)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine