സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

December 17th, 2024

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സാമൂഹിക മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.

കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയാണ് നടപടി. ഇതിനായി നിയമം കൊണ്ട് വന്നത് രണ്ടാഴ്ച മുൻപ് ആയിരുന്നു.

ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് തുടങ്ങിയവക്ക് കുട്ടികൾ ഇരകൾ ആവുന്നു എന്ന് കണ്ടെത്തിയിരുന്നു അത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും സർക്കാർ വിശദീകരണം നൽകി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ നടന്നിരുന്നു.

ഏറെക്കാലം നീണ്ട തീവ്രമായ പൊതു ചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കു കയും ചെയ്തത്. 19 ന് എതിരെ 34 വോട്ടിനാണ് ഓസ്ട്രേലിയൻ സെനറ്റില്‍ ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.

December 11th, 2024

ecologist-madhav-gadgil-ePathram
യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിൻ്റെ (യു. എന്‍. ഇ. പി.) 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് എന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന് സമ്മാനിക്കും.

പരിസ്ഥിതി മേഖലയില്‍ യു. എന്‍. നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

August 6th, 2024

sheikh-hasina-epathram
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ്‌ ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

May 22nd, 2024

germen-writer-jenny-erpenbeck-win-booker-prize-2024-ePathram
ലണ്ടൻ : ജർമ്മൻ എഴുത്തുകാരി ജെന്നി ഏർപെൻ ബെക്കിന് ബുക്കർ പുരസ്കാരം. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മ്മന്‍ എഴുത്തു കാരിയാണ് 57 കാരിയായ ജെന്നി.

കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും പുരസ്കാര ജേതാവാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കിടും.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്. മുൻപ്, വേറിട്ട അസ്തിത്വത്തോടെ നില നിന്നിരുന്ന കിഴക്കൻ ജർമ്മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സങ്കീർണ്ണമായ പ്രണയ കഥയാണ് കെയ്റോസ്.

ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ പശ്ചാത്തല ത്തിൽ മനുഷ്യ ബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസ് എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണ കൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്. The Booker Prizes :  Twitter X

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു

May 1st, 2024

covid-19-vaccine-ePathram

ലണ്ടന്‍ : ഗുരുതര പാര്‍ശ്വ ഫലങ്ങൾക്ക് കൊവിഡ് വാക്സിൻ കാരണം ആകുന്നു എന്നും കൊവിഷീല്‍ഡ് വാക്സിൻ നിർമ്മാതാക്കൾ. ഇന്ത്യയിൽ അടക്കം വ്യാപകമായി ഉപയോഗിച്ച കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ മൂലം മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണം ആവുന്നു എന്നും കൊവി ഷീല്‍ഡ് നിര്‍മ്മാതാക്കളായ ആസ്ട്ര സെനക യു. കെ. യിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.

ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്ര സെനക വികസിപ്പിച്ച വാക്സിൻ കൊവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചു വിതരണം ചെയ്തത്.

വാക്സിൻ സ്വീകരിച്ച ശേഷം രക്തം കട്ട പിടിച്ചു എന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നും കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം നിരവധി പേര് യു. കെ. യില്‍ കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌ന ങ്ങള്‍ക്കും മരണ ങ്ങള്‍ക്കും വാക്സിൻ കാരണം ആയി എന്നും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ കേസ് ഫയല്‍ ചെയ്തത്.

പരാതികളിൽ ആസ്ട്രസെനക എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ചില കേസു കളിൽ രോഗികളിൽ രക്തത്തിലെ പ്ലേറ്റ്‌ ലെറ്റുകളുടെ എണ്ണം കുറയുന്നതിനും രക്തം കട്ട പിടിക്കുന്നതിനും കാരണ മാകുന്ന ടി. ടി. എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോ സൈറ്റോപീനിയ സിന്‍ഡ്രോം) ഇടയാക്കും എന്നും സമ്മതിക്കുന്നുണ്ട്. * AstraZeneca

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ

March 17th, 2024

niger-junta-epathram

നിയാമെ: അമേരിക്കയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കും എന്ന് നൈജർ സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കൻ ദൗത്യ സംഘം നൈജർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ഉടനെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയുമായി അടുപ്പം പുലർത്തിയ മുൻ പ്രസിഡണ്ട് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് അധികാരത്തിൽ എത്തിയ ശേഷം നൈജർ റഷ്യയുമായി കൂടുതൽ സഹകരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആയിരത്തോളം അമേരിക്കൻ സൈനികർ ഇപ്പോൾ നൈജറിലെ അമേരിക്കൻ സൈനിക താവളത്തിൽ തമ്പടിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി

January 19th, 2024

blackhole-epathram

കാംബ്രിഡ്ജ്: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെയും ചന്ദ്ര എക്സ് റേ നിരീക്ഷണകേന്ദ്രത്തിൻ്റേയും സഹായത്തോടെ ഇന്നേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ തമോദ്വാരം (ബ്ളാക്ക് ഹോൾ) കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരമാണ് കണ്ടെത്തിയത്.

പ്രപഞ്ചോൽപ്പത്തിക്ക് നിദാനമായ ബിഗ് ബാങ്ങിന് ശേഷം നാൽപ്പത് കോടി വർഷങ്ങൾ കഴിഞ്ഞാണ് ഈ തമോദ്വാരം രൂപപ്പെട്ടത് എന്നാണ് നിഗമനം.

നേച്ചർ ജേർണലിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച കണ്ടെത്തലിൽ ഈ തമോദ്വാരത്തിന് സൂര്യനേക്കാൾ ദശലക്ഷം മടങ്ങ് ഭാരമുണ്ട് എന്ന് വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1681231020»|

« Previous « മലേറിയ വാക്സിന് അംഗീകാരം നല്‍കി
Next Page » ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക് »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine