കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ

August 14th, 2023

google-inactive-account-policies-2023-for-gmail-users-ePathram

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്ത ജി-മെയില്‍ എക്കൗണ്ടുകള്‍ നീക്കം ചെയ്യും എന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’കളിൽ മാറ്റം വരുത്തി എന്നും ആക്ടീവ് അല്ലാത്ത ജി-മെയിൽ എക്കൗണ്ടുകൾ 2023 ഡിസംബര്‍ മുതല്‍ ഇല്ലാതാക്കും എന്നും ഗൂഗിളിൻ്റെ മുന്നറിയിപ്പ്.

ഇതിൻ്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത ഇ-മെയിലു കളുടെ റിക്കവറി മെയിലുകളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ മുന്നറിയിപ്പു സന്ദേശം അയച്ചു തുടങ്ങി.

രണ്ട് വർഷത്തില്‍ ഒരിക്കൽ ലോഗിൻ ചെയ്യുകയോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവന ങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാലും എക്കൗണ്ട് നില നിർത്താന്‍ കഴിയും എന്നാണ് അറിയിപ്പ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇ – മെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ.

സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും ആധിക്യം കൊണ്ടു തന്നെ ഒന്നില്‍ അധികം ജി-മെയിൽ എക്കൗണ്ടുകൾ ഉള്ളവര്‍ ആയിരിക്കും കൂടുതല്‍ പേരും. അതു കൊണ്ടു തന്നെ വ്യക്തികളുടെ എക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകം ആവുക. സ്ഥാപനങ്ങളുടെ മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.

പുതിയ ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’ നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിന് ജി – മെയിൽ എക്കൗണ്ടുകൾ ഇല്ലാതാകും എന്നാണ് നിഗമനം. ഓൺ ലൈൻ സുരക്ഷാ ഭീഷണികൾ മറികടക്കാനാണ് ഗൂഗിൾ പുതിയ പോളിസി നടപ്പിലാക്കുന്നത്.

ദീർഘകാലം ഉപയോഗിക്കാത്ത എക്കൗണ്ടുകൾ, ഉടമയുടെ സുരക്ഷാ പരിശോധനകൾ കുറവുള്ള എക്കൗണ്ടുകൾ തുടങ്ങിയവ ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും ഉള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അത് കൊണ്ട് കൂടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു

May 8th, 2023

king-charles-and-camilla-on-his-coronation-ceremony-in-westminster-abbey-ePathram
ലണ്ടന്‍ : ബ്രിട്ടന്‍റെ പരമാധികാരിയായി ചാള്‍സ് മൂന്നാമനെ അവരോധിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടന്ന കിരീട ധാരണ ചടങ്ങുകള്‍ക്ക് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കി. രാജ്ഞിയായി കാമിലയുടെ കിരീട ധാരണവും നടന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8 ന് അന്തരിച്ച എലിസബത്ത് രാജ്ഞി യുടെ വിയോഗത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടണ്‍ കിരീട അവകാശി ആവുന്നത്. 2022 സെപ്തംബര്‍ 10 ന് ലണ്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിരുന്നു.

കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ചാള്‍സും കാമിലയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ തിരിച്ചെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.

image credit : The Royal Family  Twitter  Westminster Abbey

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച

January 2nd, 2023

pope-benedict-xvi-epathram

അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം മൂന്നു ദിവസങ്ങളില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക യിൽ പൊതു ദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം അടക്കം ചെയ്യും. വിവിധ മത നേതാക്കളും ലോക നേതാക്കളും സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.

2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9:34 നാണു വത്തിക്കാനിലെ മഥേര്‍ എക്ലേസിയേ മഠത്തിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചത്.

2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട്  മാര്‍പ്പാപ്പ, ആരോഗ്യ സ്ഥിതി മോശമായതിനാൽ 2013 ലാണ് സ്ഥാനം ഒഴിഞ്ഞത്.

ജോസഫ്‌ റാറ്റ്‌ സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 ന് ഈസ്റ്റര്‍ ദിനത്തില്‍ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന റാറ്റ്‌ സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ജോസഫ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 ന് മാർപ്പാപ്പ എന്ന നിലയിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചു. മേയ്‌ 7 ന്‌ സ്ഥാനം ഏറ്റെടുത്തു.

മാർപ്പാപ്പമാരില്‍ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പോപ്പ് ആയിരുന്നു ബെനഡിക്ട് പതിനാറാമാൻ. പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പോപ്പുമാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഗ്രീന്‍ പോപ്പ് എന്നും അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭക്ക് അകത്തെ വിഷയങ്ങളിൽ പോലും കർശ്ശനമായ നിലപാട് എടുത്ത് മുന്നോട്ടു പോയ അദ്ദേഹം പല പ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

2010 മാര്‍ച്ച് 20 ന് ബെനഡിക്ട് പതിനാറാമാൻ പുറപ്പെടുവിച്ച ഇടയ ലേഖനം അതില്‍ മുഖ്യ സ്ഥാനത്തുണ്ട്. അരനൂറ്റാണ്ടിനിടെ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡന ങ്ങളില്‍ പോപ്പിന്‍റെ ക്ഷമാപണം ആയിരുന്നു ഈ വിവാദ ഇടയ ലേഖനത്തിന്‍റെ ഉള്ളടക്കം. Twitter

 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

December 23rd, 2022

charles-shobhraj-epathram

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ്‌ ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ്‌ ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്‌.

അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.

ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന്‌ ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.

തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാരിന് ഇയാളെ മോചിപ്പിക്കേണ്ടി വന്നു.

തുടര്‍ന്ന് ഫ്രാന്‍സില്‍ സ്ഥിര താമസം ആക്കിയ ശോഭരാജ് 2003ല്‍ നേപ്പാളില്‍ എത്തുകയും അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയുമായിരുന്നു.1975ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന്‌ നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ്‌ ഇയാളെ വെട്ടിലാക്കിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന

December 18th, 2022

argentine-wins-qatar-fifa-world-cup-foot-ball-2022-ePathram
ഖത്തര്‍ ലോകകപ്പ് ജേതാക്കളായി അര്‍ജന്‍റീനയുടെ മെസ്സിപ്പട. മുന്‍ ജേതാക്കളായ ഫ്രാന്‍സുമായുള്ള കലാശ പ്പോരാട്ട ത്തിലാണ് അര്‍ജന്‍റീന ഫുട് ബോള്‍ വിശ്വ കിരീടം നേടിയത്.

കളിയുടെ അധിക സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനില യില്‍ ആയിരുന്നു. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടി. രണ്ടു ഗോളുകൾ മാത്രമാണ് ഫ്രാൻസ് നേടിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

December 15th, 2022

american-president-joe-biden-signs-bill-to-protect-same-sex-and-interracial-marriage-ePathram
സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള ചരിത്രപരമായ നിയമ ത്തിലാണ് നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ജോ ബൈഡന്‍ ഒപ്പു വെച്ചത്.

സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടു വെപ്പ് നടത്തുന്നു എന്നാണ് ബില്ലില്‍ ഒപ്പു വെച്ചതിനു ശേഷം ബൈഡന്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതു ഫെഡറല്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നതാണ് എന്നും ബൈഡന്‍ പ്രസ്താവിച്ചു. Twitter &  Face Book

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്

December 15th, 2022

france-defeat-morocco-in-second-semi-final-of-fifa-qatar-world-cup-2022-ePathram
ഖത്തർ ലോക കപ്പ് രണ്ടാം സെമി ഫൈനൽ മത്സര ത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോയെ പരാജയപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കുള്ള ഫ്രാന്‍സിന്‍റെ പ്രവേശനം അത്ര എളുപ്പം ആരുന്നില്ല എന്ന് ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ ഫ്രഞ്ചു പടയുടെ നീക്കങ്ങളില്‍ നിന്നും വ്യക്തമായി.

ഇഞ്ചോടിഞ്ച് പിടിച്ചു നിന്ന മൊറോക്കോയെ തറപറ്റിച്ച് കലാശ പ്പോരാട്ട ത്തിലേക്ക് കയറി അര്‍ജന്‍റീനക്ക് ഒപ്പം കൊമ്പു കോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് ഇനി ഞായറാഴ്ച കളിക്കളത്തില്‍ ഇറങ്ങും.

മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ മൊറോക്കോയും ക്രോയേഷ്യയും ഏറ്റു മുട്ടും.

Second semi final highlights 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 1681231020»|

« Previous Page« Previous « ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
Next »Next Page » സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine