വാഷിംഗ്‌ടണ്‍: ലോകത്ത് ഏറ്റവും സുരക്ഷയുള്ള മന്ദിരമെന്ന് പറയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് ‘വാള്‍സ്‌ട്രീറ്റ്’ പ്രക്ഷോഭകാരികള്‍ പുക ബോംബ് എറിഞ്ഞു. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈറ്റ് ഹൗസ് അടച്ചിട്ടു. ആയിരത്തോളം വരുന്ന ‘വാള്‍സ്‌ട്രീറ്റ്’ പ്രക്ഷോഭകാരികള്‍ വൈറ്റ് ഹൗസിനു മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയാണു സംഭവം. ബോംബ് വീണതിനെത്തുടര്‍ന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയിലായി, ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേത്തുടര്‍ന്നു സമീപത്തെ റോഡുകള്‍ പോലീസ് ഒഴിപ്പിച്ചു. പ്രക്ഷോഭകാരികളെയും പിരിച്ചയച്ചു. ഈ സമയം പ്രസിഡന്റ് ബരാക് ഒബാമയും കുടുംബവും വൈറ്റ് ഹൗസിലുണ്ടായിരുന്നില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, സാമ്പത്തികം