ലോസ്ആഞ്ചല്‍സ്: കോര്‍പറേറ്റ് അമേരിക്കയെ തിരസ്കരിക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, സമ്പന്നരില്‍നിന്ന് നികുതി ഈടാക്കുക, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കുക, വധശിക്ഷ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ക്കെതിരായി അമേരിക്കയില്‍ സാധാരണക്കാര്‍ നടത്തുന്ന വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ് . കാലിഫോര്‍ണിയയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്‍ ഡിഗോയില്‍ തെരുവിലിറങ്ങിയ അറുപതിലധികം വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് അറസ്റു ചെയ്തു. സാന്‍ ഡീഗോയിലെ സിവിക് സെന്റര്‍ പ്ളാസയ്ക്കു പുറത്തു തമ്പടിച്ച 51 പ്രക്ഷോഭകരെ പോലീസ് അറസ്റു ചെയ്തു നീക്കി. സമീപത്തെ പാര്‍ക്കില്‍ നിന്നും 11 പേരെ കസ്റഡിയിലെത്തു കഴിഞ്ഞ മൂന്നാഴ്ചയായി സാന്‍ ഡീഗോയില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. അതേസമയം, കഴിഞ്ഞദിവസം സാന്‍ ഫ്രാന്‍സിസ്കോയിലും സമാനമായ പോലീസ് നടപടിയുണ്ടായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സമ്പന്ന വര്‍ഗത്തിന്റെ കരങ്ങളിലമര്‍ന്ന രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി യുവാക്കളുടെ നേതൃത്വത്തിലാണ് വാള്‍ സ്ട്രീറ്റ് കീഴടക്കല്‍ പ്രക്ഷോഭം രൂപമെടുത്തത്. ദാരിദ്യ്രവും തൊഴിലില്ലായ്മയും വര്‍ധിച്ച് വരുന്ന അമേരിക്കയെ നശിപ്പിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് അവര്‍ ആരോപിക്കുന്നു. മറ്റു രാജ്യങ്ങളിലെ സമരങ്ങളെ വേണ്ടുവോളം സഹായിച്ചു കൊണ്ട് ആ രാജ്യങ്ങളില്‍ ഇടപെട്ടിരുന്ന അമേരിക്ക തങ്ങളുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. മുല്ലപ്പൂ വിപ്ലവം വാള്‍ സ്ട്രീറ്റിലൂടെ അമേരിക്കയില്‍ പടരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, സാമ്പത്തികം