പാരിസ്: ഫ്രഞ്ച് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ ഈ മാര്‍ച്ച് മുതല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് നികോളാസ് സാര്‍കോസി വ്യക്തമാക്കി. മുമ്പേ പറഞ്ഞതിലും ഒരു വര്‍ഷം നേരത്തേയാണ് പിന്മാറുന്നത്. നാല് ഫ്രഞ്ച് സൈനികരെ കഴിഞ്ഞയാഴ്ച ഒരു അഫ്ഗാന്‍ ഭടന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ സര്‍കോസിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക പിന്മാറ്റം നേരത്തേയാക്കാനുള്ള തീരുമാനം. ഇന്നലെ അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും സാര്‍കോസിയും പാരിസില്‍ സംഭാഷണം നടത്തിയിരുന്നു. 3600 സൈനികരെയാണ് ഫ്രാന്‍സ് അഫ്ഗാനില്‍ വിന്യസിച്ചിട്ടുള്ളത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്, ഫ്രാന്‍സ്, യുദ്ധം