മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന് നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. അടുത്ത മാസം നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ചാവേര്‍ ആക്രമണം നടത്താന്‍ ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് റഷ്യന്‍- ഉക്രയിന്‍ സുരക്ഷാ ഏജന്‍സികള്‍ ഇല്ലാതാക്കിയത്. ഒഡേസ്സ നഗരത്തില്‍ ബോംബ് ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ് തീവ്രവാദികളുടെ നീക്കം പുറത്തറിയാന്‍ കാരണമായതും നീക്കം പരാജയപ്പെടുത്തിയതുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ് പിടിയിലായ ഇയ പ്യയാന്‍സിന്‍ ആണ് ഗൂഢാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം