ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ എര്‍ത്ത് അവറില്‍ പങ്കെടുത്ത് ആഗോള തലത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയില്‍ യു. എ. ഇ. യുടെ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിക്കും. ബുര്‍ജ് ഖലീഫയോടൊപ്പം ഷെയ്ഖ് സായിദ് പള്ളിയും ഇന്ന് രാത്രി യു. എ. ഇ. സമയം 08:30 ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുത വിലക്കുകള്‍ കെടുത്തി കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കും.
ഈഫല്‍ ഗോപുരം, സിഡ്നി ഒപേര ഹൌസ്, ഗിസയിലെ പിരമിഡ്, സ്ഫിങ്ക്സ്, ഗോള്‍ഡന്‍ ഗേറ്റ് പാലം, എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ന്യൂയോര്‍ക്കിലെ ബ്രോഡ് വേ, ഗ്രീസിലെ അക്രോപോളിസ്, റോമിലെ കൊളോസിയം, ബ്രൂക്ക്ലിന്‍ പാലം, ഐക്യ രാഷ്ട്ര സഭാ ആസ്ഥാനം, ലണ്ടനിലെ ബിഗ് ബെന്‍, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക എന്നിങ്ങനെ ലോകമെമ്പാടുമുള്ള ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളും സ്ഥലങ്ങളും ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി