വാഷിംഗ്ടണ്‍ : വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്ന ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു വധിച്ചു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ വെളിപ്പെടുത്തി. ഇന്ന് അതിരാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ “നീതി നടപ്പായി” എന്നാണ് ഇത് സംബന്ധിച്ച് ഒബാമ പറഞ്ഞത്.
ഏതാനും നാള്‍ മുന്‍പ് തന്നെ രോഗ ബാധിതനായി മരണപ്പെട്ട ബിന്‍ ലാദന്റെ മരണ വിവരം അമേരിക്ക രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പ് നേരിടുന്ന ബരാക് ഒബാമയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു നാടകമാണ് ഈ അമേരിക്കന്‍ സൈനിക നാടകം എന്നും ആരോപണമുണ്ട്.
ഇത് ഒരു വന്‍ നേട്ടമാണ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് പ്രതികരിച്ചത്. എത്ര നാള്‍ കഴിഞ്ഞാണെങ്കിലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ സംഭവത്തോടെ അമേരിക്ക ഭീകരതയ്ക്കെതിരെ നല്‍കിയത് എന്ന് ബുഷ് ചൂണ്ടിക്കാട്ടി.
ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ് പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ് ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ് യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു.
- ജെ.എസ്.