ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന് സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ ശിക്ഷാ നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍മാരും ചേര്‍ന്ന് കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പാക്കിസ്ഥാന്, മനുഷ്യാവകാശം, ശിക്ഷ, സ്ത്രീ