ലോകം റഷ്യ യിലേക്ക് ചുരുങ്ങുന്ന നാളു കളാണ് ഇനി യുള്ളത്. മോസ്‌കോ യിലെ ലുഷ് നിക്കോ ഒളിമ്പിക് സ്റ്റേഡിയ ത്തിൽ ലോക ഫുട്ബോൾ മാമാങ്ക ത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ആരാധ കരുള്ള കായിക ഇന മായ ഫുട് ബോളിൽ ലോക രാഷ്ട്ര ങ്ങൾ തമ്മിലുള്ള ആവേശ കര മായ കളി പ്പോ രിന് തുടക്ക മായതോടെ ലോകം റഷ്യ യിലേക്ക് ഉറ്റു നോക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റണ്ണേഴ്സ് അപ്പ് ആയ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചു ഗൽ, സ്പെയിൻ എന്നിവരും ഏഷ്യൻ പ്രതി നിധി കളായ സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ഇറാൻ, ഓസ്ട്രേ ലിയ തുടങ്ങിയ ടീമുകളും ഈ മഹാ മേള യിൽ മാറ്റുരയ്ക്കു കയാണ്.
ഫുട്ബോളിലെ എക്കാലത്തേയും സൂപ്പർ താര ങ്ങളായ റൊണാൾഡോ, മെസ്സി, നെയ്മർ, മുഹമ്മദ് സലാംഗ്, ഹാരി കെയ്ൻ എന്നു തുടങ്ങി നീണ്ടു പോകുന്ന ഒരു നിര തന്നെ യുണ്ട് ഈ ലോക കപ്പിൽ.
മെസ്സിയുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന അർജന്റീനയും, ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന പോർ ച്ചുഗലും, നെയ്മറുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന ബ്രസീലും, ഹാരി കെയ്ൻ്റെ നേതൃത്വ ത്തിൽ വരുന്ന ഇംഗ്ല ണ്ടും ആരാധ കരു ടെ പ്രിയ പ്പെട്ട ടീമു കളായി മാറി യിട്ടുണ്ട്.
ഈ ലോക കപ്പിൽ ഇനി അറിയേണ്ടത് വമ്പൻ ടീമുകളുടെ പ്രതീക്ഷ കൾ അട്ടി മറിച്ചു കൊണ്ട് കറുത്ത കുതിര കൾ ആകുന്ന ടീം ഏതാ യിരിക്കും എന്നുള്ളതാണ് .
ലോക കപ്പിൽ പങ്കെടുക്കുന്ന ഓരോ രാഷ്ട്ര ങ്ങളിലും അവരു ടേതായ ടീമും കളി ക്കാരു മുണ്ട്. എന്നാൽ കേരള ത്തിലെ ഫുട്ബോൾ ആരാധകർ ഈ ലോക കപ്പിൽ കളിക്കുന്ന 32 ടീമു കളേയും നെഞ്ചേറ്റുന്നു എന്ന താണ് ഏറെ സവിശേഷത നൽകുന്ന കാര്യം.
കൊടി തോരണങ്ങളും ഫ്ലക്സുകളും ചുവർ ചിത്ര ങ്ങളു മായി ഗ്രാമ – പട്ടണ വ്യത്യാസ മില്ലാതെ നാട് മുഴുവൻ വേൾഡ് കപ്പ് ജ്വര ത്തിലാണ്.
വേൾഡ് കപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നില്ല എന്നതു കൊണ്ടു തന്നെ പല രാഷ്ട്ര ങ്ങൾക്കും വേണ്ടി പല കോണു കളിൽ നിന്നു കൊണ്ട് ആവേശ അലയൊലികൾ നിറ യുക യാണ്.
വേൾഡ് കപ്പ് ഫുട്ബോളിലെ വമ്പന്മാരായ ഇറ്റലിയും ഹോളണ്ടും അമേരിക്കയും ചിലിയും ഈ ആവേശ പ്പോരിൽ ഇല്ല എന്നുള്ളത് വളരെ ശ്രദ്ധേയ മാണ്.
മെസ്സിയോ നെയ്മറോ ക്രിസ്ത്യാനോ യോ അതോ മറ്റ് വല്ല വരു മാകുമോ വേൾഡ് കപ്പ് ഉയർത്തുക എന്നത് ഈ വരുന്ന ദിവസ ങ്ങളിൽ തീരുമാനിക്കപ്പെടും.
2022 ൽ ഖത്തർ വേൾഡ് കപ്പിൽ ഇന്ത്യയും മറ്റുരക്കും എന്ന പ്രതീക്ഷയും ഈ മത്സരത്തിനുണ്ട്.
തയ്യാറാക്കിയത് :
ഹുസൈൻ തട്ടത്താഴത്ത് – ഞാങ്ങട്ടിരി.
- pma