ട്യുണീസ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ് ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന് ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു. കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന് സൗദി ഭരണകൂടത്തോട് ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, ദേശീയ സുരക്ഷ, ശിക്ഷ