വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്ല്യംസ് വീണ്ടും ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങുന്നു. 2006ൽ ആറു മാസം തുടർച്ചയായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ് റെക്കോർഡ് ഭേദിച്ച സുനിത വീണ്ടും അവിടേക്ക് തന്നെയാണ് മടങ്ങുന്നത്. ഖസാക്കിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജൂലൈ 14ന് സുനിത ബഹിരാകാശത്തേക്ക് തിരിക്കും. കൂടെ റഷ്യാക്കാരൻ യൂറി മലെൻഷെൻകോയും ജപ്പാൻകാരൻ അകിഹികോ ഹൊഷീദെയും ഉണ്ടാകും. ബഹിരാകാശ കേന്ദ്രത്തിൽ എത്തിയ ശേഷം സുനിത എക്സ്പെഡിഷൻ 33 ന്റെ കമാൻഡർ ആയി ചുമതലയേൽക്കും.
- ജെ.എസ്.