ന്യൂഡൽഹി: കേരള തീരത്ത് വെച്ച് മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്ന കേസിൽ ഇറ്റലിക്കാരായ മറീനുകൾക്കെതിരെ ഇന്ത്യയുടെ നിയമ നടപ്ടി ചോദ്യം ചെയ്ത് ഇറ്റലി അന്താരാഷ്ട്ര ട്രൈബൂണലിനെ സമീപിച്ച സാഹചര്യത്തിൽ ഇന്ത്യ രണ്ട് വിദേശ അഭിഭാഷകരെ ഇന്ത്യക്ക് വേണ്ടി ഹാജരാവാൻ ഏർപ്പെടുത്തി.
കുറ്റകൃത്യം ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് നടന്നതിനാൽ നിയമനടപടിയിൽ ഇടപെടാൻ അന്താരാഷ്ട്ര ട്രൈബൂണലിന് ആവില്ല എന്നാണ് ഇന്ത്യയുടെ പക്ഷം.
അനേകം അന്താരാഷ്ട്ര നിയമപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അനേകം വർഷങ്ങളുടെ അനുഭവ സമ്പത്തും ഉള്ള അലൻ പെല്ലെറ്റ്, ആർ. ബണ്ടി എന്നീ വിദേശ അഭിഭാഷകരാണ് ട്രൈബൂണലിന് മുന്നിൽ ഇന്ത്യക്ക് വേണ്ടി ഹാജരാവുക.
2012 ഫെബ്രുവരി 15നാണ് എൻറിക്കാ ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് സൈനികർ ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറ്റലി, കുറ്റകൃത്യം, കോടതി