ബെയ്ജിംഗ്: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതക്ക് എതിരെ ഒരു സംയുക്ത മുന്നണി വേണം എന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ജി-20 ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന ബ്രിക്സ് (ബ്രസീൽ – റഷ്യ – ഇന്ത്യ – ചൈന – ദക്ഷിണാഫ്രിക്ക) രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നു വന്നത്.
എന്നാൽ ഇത്തരമൊരു മുന്നണി ഭീകരതയുടെ അടിസ്ഥാന കാരണങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് നിലകൊള്ളണം എന്നും ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ചൈനീസ് പ്രസിഡണ്ട് ഓർമ്മിപ്പിച്ചു.
- ജെ.എസ്.