ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

November 18th, 2014

geldolf-ebola-epathram

ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരുന്നു കമ്പനികള്‍ക്ക് കോടികള്‍ നേടി കൊടുത്ത പന്നി പനി

July 22nd, 2009

swine-fluപന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി

June 13th, 2009

പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ്‌ ആണ് ഇത്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം.

HI NI വൈറസ്‌ ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു.

പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ്‌ പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്.

പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ പന്നി പനി

April 25th, 2009

swine flu outbreak in mexicoഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.

സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.

മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.

ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.

ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« പാക്കിസ്ഥാന്‍ നിലം‌പതിക്കുമോ?
പനി തടയാന്‍ കൈ കഴുകുക »



  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു
  • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
  • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine