ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

October 2nd, 2018

malayalam-film-director-thampy-kannamthanam-ePathram കൊച്ചി : ചലച്ചിത്ര സംവി ധായ കനും നടനും നിർമ്മാ താവു മായ തമ്പി കണ്ണ ന്താനം (64) അന്ത രിച്ചു. കൊച്ചി യിലെ സ്വകാര്യ ആശു പത്രി യിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാഞ്ഞിര പ്പള്ളി യില്‍ കണ്ണ ന്താനത്ത് ബേബി – തങ്കമ്മ ദമ്പതി കളുടെ ആറാമ ത്തെ മക നാണ് തമ്പി കണ്ണന്താനം.

ഭാര്യ കുഞ്ഞു മോള്‍. മക്കള്‍ : ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നി വർ. സംസ്കാരം വ്യാഴാ ഴ്ച കാഞ്ഞിര പ്പള്ളി യില്‍ ന ടക്കും.

ശശികുമാറിന്റെ സംവി ധാന സഹായി ആയി രിക്കു മ്പോള്‍ അട്ടിമറി, പോസ്റ്റു മോര്‍ട്ടം, മദ്രാസ്സിലെ മോന്‍ അടക്കം ഏതാനും സിനിമ കളില്‍ അഭി ന യിച്ചു.

പിന്നീട്1983 – ല്‍ ‘താവളം’ എന്ന സിനിമ യിലൂടെ യാണ് സംവിധാ യക നായി അര ങ്ങേറി യത്.

പ്രേംനസീര്‍, മധു ടീം അഭിനയിച്ച പാസ്സ് പോര്‍ട്ട്, (1983), മമ്മൂട്ടി – സീമ അഭി നയിച്ച ആ നേരം അൽപ്പ ദൂരം (1985), മോഹന്‍ ലാല്‍ സിനിമ ക ളായ രാജാവിന്റെ മകൻ (1986), ഭൂമി യിലെ രാജാ ക്കന്മാര്‍, വഴി യോര ക്കാഴ്ചകൾ (1987), ഇന്ദ്ര ജാലം (1990), നാടോടി (1992), മാന്ത്രികം (1995), നടൻ സിദ്ധീഖ് ഏറെ ശ്രദ്ധിക്കപ്പെട്ട ജന്മാന്തരം (1988), ജയറാം – പാര്‍വ്വതി ടീം അഭി നയിച്ച പുതിയ കരുക്കൾ (1989), സുരേഷ് ഗോപി യുടെ ചുക്കാൻ (1994), മാസ്മരം (1997), മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് അര ങ്ങേറ്റം കുറിച്ച ഒന്നാമൻ (2002), ഫ്രീഡം (2004) തുട ങ്ങി യവ യാണ് തമ്പി കണ്ണ ന്താനം ഒരുക്കിയ സിനിമകൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകൻ ബാലഭാസ്‌കര്‍ അന്തരിച്ചു

October 2nd, 2018

music-director-and-violinist-balabhaskar-passed-away-ePathram തിരുവനന്തപുരം : പ്രശസ്ത സംഗീത സംവി ധായകന്‍ വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ (40) അന്തരിച്ചു. വാഹന അപ കട ത്തില്‍ ഗുരു തര മായി പരി ക്കേറ്റ് ചികിത്സ യില്‍ ആയി രുന്നു ബാല ഭാസ്കര്‍. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെ യായിരുന്നു അന്ത്യം.

സെപ്റ്റംബര്‍ 25 ന് തിരു വനന്ത പുരം പള്ളി പ്പുറ ത്തിനു സമീപ മായി രുന്നു ബാല ഭാസ്‌ക റും ഭാര്യയും മകള്‍ തേജസ്വിനി ബാല യും സഞ്ച രിച്ച കാര്‍ അപ കട ത്തില്‍ പ്പെട്ടത്. മകള്‍ കഴിഞ്ഞ ദിവസം മരണ ത്തിനു കീഴടങ്ങി. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നി വർ ചികിൽസ യി ലാണ്.

violinist-balabhaskar-wife-lakshmi-daughter-thejaswini-ePathram

തിരുമല സ്വദേശി ചന്ദ്രൻ – ശാന്തകുമാരി ദമ്പതി കളുടെ മകനാണ് ബാലഭാസ്കര്‍. സഹോ ദരി : മീര.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം യൂണി വേഴ്‌ സിറ്റി കോളേ ജിൽ പൊതു ദർശന ത്തിനു വെച്ചു. ബുധനാഴ്ച രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

September 17th, 2018

actor-captain-raju-passess-away-ePathram കൊച്ചി : പ്രമുഖ അഭിനേതാവ് ക്യാപ്റ്റന്‍ രാജു (68 വയസ്സ്) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ യായി രുന്നു അന്ത്യം. പത്തനംതിട്ട ഓമല്ലൂര്‍ കെ. യു. ഡാനി യേല്‍ – അന്നമ്മ ദമ്പതിക ളുടെ ഏഴാമത്തെ മകനാണ് രാജു. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്‌.

മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷ കളിലായി അഞ്ഞൂറോളം സിനിമ കളില്‍ ക്യാപ്റ്റന്‍ രാജു അഭി നയി ച്ചിട്ടുണ്ട്. 1981 ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനി മയി ലൂടെ യായിരുന്നു ചലച്ചിത്ര രംഗ ത്തെക്കു വന്നത്. പിന്നീട് ‘രതി ലയം’ എന്ന സിനിമ യില്‍ സിലുക്കു സ്മിത യുടെ നായക നായി ശ്രദ്ധിക്ക പ്പെട്ടു. തുടര്‍ന്ന് സഹ നടനായും വില്ലനായും നിരവധി വേഷ ങ്ങള്‍ അഭിന യിച്ചു.

ഇതാ ഒരു സ്‌നേഹ ഗാഥ, മി. പവനായി 99.99 എന്നീ സിനിമ കള്‍ സംവി ധാനം ചെയ്തിട്ടുണ്ട്.

നാടോടിക്കാറ്റ് സിനിമ യിലെ ‘പവനായി’ എന്ന കഥാ പാത്രം ക്യാപ്റ്റന്‍ രാജു വിന്റെ അഭി നയ ജീവിത ത്തില്‍ ഒരു വഴി ത്തിരി വായി. മാസ്റ്റര്‍ പീസ് എന്ന ചിത്രത്തി ലാണ് അവസാനമായി അഭിനയിച്ചത്.

ഒരു വടക്കന്‍ വീരഗാഥ യിലെ അരിങ്ങോടര്‍, ആവനാഴി യിലെ സത്യ രാജ്, പുതു ക്കോട്ട യിലെ പുതു മണ വാള നിലെ മാട ശ്ശേരി തമ്പി, സാമ്രാജ്യ ത്തിലെ കൃഷ്ണ ദാസ്, സി. ഐ. ഡി. മൂസ്സ യിലെ കരുണന്‍ ചന്ത ക്കവല, തുട ങ്ങിയ നിരവധി ശ്രദ്ധേ യമായ കഥാ പാത്രങ്ങളെ തന്റെ വൈവിധ്യ മാര്‍ന്ന അഭി നയ ത്താല്‍ ക്യാപ്റ്റന്‍ രാജു സ്മരണീയ മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ കലാശാല ബാബു അന്തരിച്ചു

May 14th, 2018

actor-kalasala-babu-ePathram
കൊച്ചി : നടൻ കലാശാല ബാബു (68) അന്തരിച്ചു. ഞായറാഴ്ച അർദ്ധ രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി യിൽ വെച്ചായിരുന്നു മരണം. കഥകളി ആചാര്യൻ കലാ മണ്ഡലം കൃഷ്ണന്‍ നായരു ടെയും മോഹിനി യാട്ടം നര്‍ത്തകി കലാ മണ്ഡലം കല്യാണി ക്കുട്ടിയമ്മയു ടെയും മകനാണ്. ഭാര്യ : ലളിത. മക്കൾ : ശ്രീദേവി, വിശ്വനാഥൻ.

നാടക ങ്ങളി ലൂടെ അഭിനയ രംഗത്ത് എത്തിയ ബാബു, തൃപ്പൂണി ത്തുറ യില്‍ ആരംഭിച്ച ‘കലാ ശാല’ എന്ന നാടക സമിതി യിലൂടെ സജീവമായി.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെ ത്തേടി’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തി യെങ്കിലും പിന്നീട് സിനിമ യില്‍ നിന്നും വിട്ടു നിന്നു. തുടർന്ന് സീരിയൽ രംഗത്ത് എത്തിയ ബാബു ലോഹിത ദാസി ന്റെ ‘കസ്‌തൂരി മാന്‍’ എന്ന ചിത്ര ത്തിലൂടെ സിനിമ യിലേക്കുള്ള രണ്ടാം വരവ് വിജയകരമാക്കി.

റൺവേ, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, ബാലേട്ടൻ, പെരു മഴ ക്കാലം, തുറുപ്പു ഗുലാൻ, പച്ച ക്കുതിര, ചെസ്സ്,ടു കൺട്രീസ്, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ സിനിമ കളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് മൃത ദേഹം കൊണ്ടു പോയി. പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലി വിഷന്‍ പരമ്പര കളിലും അഭിന യിച്ചു. 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 15« First...678...10...Last »

« Previous Page« Previous « ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
Next »Next Page » സി​നി​മാ നി​രോ​ധ​നം പി​ൻ​ വ​ലി​ച്ചു : ഏപ്രില്‍ 18 നു സൗദി അറേബ്യ യില്‍ ബ്ലാക്ക് പാന്ഥര്‍ റിലീസ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine