കോഴിക്കോട് : പ്രമുഖ നാടക സിനിമ അഭിനേതാവ് ശശി കലിംഗ (വി. ചന്ദ്രകുമാര്‍ 59) അന്തരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി ചന്ദ്ര ശേഖരന്‍ നായർ – സുകുമാരി ദമ്പതി കളുടെ മകനാണ് വി. ചന്ദ്ര കുമാര്‍ എന്ന ശശി കലിംഗ.
കാൽ നൂറ്റാണ്ടു നീണ്ട നാടക പ്രവർത്തന ങ്ങൾക്കു ശേഷം 1998 ൽ ‘തകര ച്ചെണ്ട’ എന്ന സിനിമ യിലെ പളനിച്ചാമി എന്ന കഥാപാത്ര ത്തിലൂടെ യാണ് ചലച്ചിത്ര അഭിനയ രംഗത്തു വന്നത് എങ്കിലും വീണ്ടും നാടക ത്തിൽ തന്നെ സജീവ മായി. ഇതിനകം അഞ്ഞൂറോളം നാടകങ്ങളില്‍ അഭിനയിച്ചു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാക്കൊല പാതക ത്തിന്റെ കഥ’ (2009) എന്ന സിനിമ യിലൂടെ വീണ്ടും വെളളി ത്തിര യില്‍ തിരിച്ച് എത്തുകയും ചെയ്തു.
തുടര്‍ന്ന് ആമേന്‍, ആദാമിന്റെ മകന്‍ അബു, കേരളാ കഫേ, പ്രാഞ്ചി യേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്തോണി, വെള്ളി മൂങ്ങ, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഇരുന്നൂറ്റി അമ്പതില്‍പ്പരം സിനിമ കളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങളെ അവതരി പ്പിച്ചു പ്രേക്ഷക രുടെ കയ്യടി നേടി.
സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതി യാണ്’എന്ന സിനിമ യില്‍ നായക വേഷവും ചെയ്തു.