വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

December 24th, 2021

director-k.s-sethumadhavan-epathram

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സുബ്രഹ്മണ്യം – ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ൽ പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.

മലയാള സിനിമാ ചരിത്രത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായ കന്റെ സിനിമകളിലൂടെ ആയിരുന്നു കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ ബാലനടന്മാരായി അഭിനയ രംഗത്ത് എത്തിയത്.

മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

സത്യന്‍, പ്രേംനസീര്‍, ശിവജി ഗണേശന്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ കെ. എസ്. സേതു മാധവന്റെ ചിത്ര ങ്ങളിലൂടെ വൈവിധ്യമാര്‍ന്ന റോളുകളില്‍ വെള്ളിത്തിരയില്‍ എത്തി.

കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയിലൂടെ ആയിരുന്നു.

ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അര നാഴിക നേരം, കരകാണാക്കടൽ, ദാഹം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, പുനര്‍ജ്ജന്മം, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് കൂടാതെ നിരവധി സിനിമാ – സാംസ്കാരിക കൂട്ടായ്മ കളുടേയും പുരസ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ. എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.

– പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു.

September 14th, 2021

കൊച്ചി : അന്തരിച്ച നടന്‍ രിസബാവ യുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ കൊച്ചങ്ങാടി ചെമ്പിട്ട മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷ മാണ് രിസ ബാവ മരണപ്പെട്ടത്. പിന്നീടു നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊതു ദർശനം ഒഴിവാക്കി, സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഖബറടക്കം നടന്നത്.

നാടക രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ രിസ, നൂറില്‍ അധികം സിനിമ കളി ലും നിരവധി ടെലി വിഷന്‍ സീരിയലുകളിലും അഭിനയിച്ചു എങ്കിലും ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ യിലെ ജോണ്‍ ഹോനായി എന്ന കഥാപാത്ര ത്തിലൂടെയാണ് മരണം വരെയും അറിയപ്പെട്ടിരുന്നത്.

കൊച്ചിയിലെ നാടക ട്രൂപ്പു കളിലൂടെയാണ് രിസ ബാവ അഭിനയ രംഗത്തു സജീവമാകുന്നത്. എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത ‘വിഷുപ്പക്ഷി’ (1984) എന്ന സിനിമ യിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. എന്നാല്‍ വിഷുപ്പക്ഷി റിലീസ് ചെയ്തിരുന്നില്ല. വീണ്ടും നാടക രംഗത്തു സജീവമായി. സ്വാതി തിരുനാള്‍ എന്ന നാടക ത്തിലെ പ്രധാന വേഷം ചെയ്തിരുന്ന സായികുമാര്‍ സിനിമയിലേക്ക് മാറിയതോടെ പിന്നീട് വേദി കളില്‍ ‘സ്വാതി തിരുനാള്‍’ ആയി നിറഞ്ഞാടിയത് രിസ ബാവ ആയിരുന്നു.

പിന്നീട്, രാജന്‍ ചേവായൂര്‍ സംവിധാനം ചെയ്ത ‘ദൈവ സഹായം ലക്കി സെന്റര്‍’(1990) ഷാജി കൈലാസിന്റെ ‘ഡോക്ടർ പശുപതി’ എന്നീ ചിത്രങ്ങളിലൂടെ സിനിമ യിൽ ചുവടുറപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

January 31st, 2021

singer-somadas-ePathram
കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.

ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ്‌ പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

December 15th, 2020

national-award-winner-p-krishnamoorthy-ePathram പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.

നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.

സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.

ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.

2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.

(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം.)

പി. കൃഷ്ണ മൂര്‍ത്തി : WikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 16« First...456...10...Last »

« Previous Page« Previous « ‘ഷക്കീല – നോട്ട് എ പോൺ സ്റ്റാർ’ ടീസർ റിലീസ് ചെയ്തു
Next »Next Page » മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine