ഓണം – ഈദ് ആഘോഷങ്ങള്‍ മസ്ക്കറ്റില്‍

September 20th, 2009

indian-social-centre-muscatമസ്ക്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വിപുലമായ പരിപാടികളോടെ ഓണം – ഈദ് ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി ശ്രീ നാരായണ ഗുരു ജയന്തി പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ പ്രഭാ വര്‍മ്മയാണ് “രണ്ടാം നവോത്ഥാന പ്രസ്ഥാനം അനിവാര്യമോ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. ദാര്‍സയിറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സെപ്റ്റെംബര്‍ 23നു വൈകുന്നേരം 8 മണിക്കാണ് പരിപാടി എന്ന് ഇന്ത്യ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍‌വീനര്‍ അറിയിച്ചു.
 


Eid Onam celebrations in Indain Social Centre, Muscat


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദ് സംഗമവും കഥാ പ്രസംഗവും

September 20th, 2009

ദുബൈ : എസ്. കെ. എസ്. എസ്. എഫ്. (SKSSF) ദുബൈ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഇസ്‍ലാമിക കഥാ പ്രസംഗവും മഗ്‍രിബ് നിസ്കാരത്തിന് ശേഷം ദുബൈ കെ. എം. സി. സി. (KMCC) ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിദ്ധ കാഥികനും പണ്ഡിതനുമായ കെ. എന്‍. എസ്. മൗലവിയുടെ ഇസ്‍ലാമിക ചരിത്ര കഥാ പ്രസംഗം ‘തൂക്കു മരത്തിലെ നിരപരാധി’ പരിപാടിയോ ടനുബന്ധിച്ച് നടക്കും. ഈദ് സംഗമത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, ഇബ്രാഹീം എളേറ്റില്‍, സിദ്ദീഖ് നദ്‍വി ചേരൂര്‍, എന്‍. എ. കരീം, എ. പി. അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. അലിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. SKSSF സര്‍ഗ വിംഗ്, ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. മുഴുവന്‍ ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, ജനറല്‍ സെക്രട്ടറി ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.
 
ഉബൈദ് റഹ്മാനി, ദുബായ്
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. കെ. എസ്. എസ്. എഫ്. സ്റ്റഡി ടൂര്‍ സംഘടിപ്പിക്കുന്നു

September 20th, 2009

ദുബൈ : എസ്. കെ. എസ്. എസ്. എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പെരുന്നാള്‍ പിറ്റേന്ന് സംഘടിപ്പിക്കുന്ന സ്റ്റഡി ടൂറിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവിധ എമിറേറ്റുകളിലെ പ്രശസ്തമായ സ്ഥലങ്ങളി ലേക്കാണ് യാത്ര നടത്തുന്നത്. മൊയ്തു നിസാമി ചീഫ് അമീര്‍ ആയിരിക്കും. അലവി ക്കുട്ടി ഹുദവി, ഒ. കെ. ജലാലുദ്ദീന്‍ മൗലവി അമീര്‍മാ രായിരിക്കും. ദുബൈ എസ്. കെ. എസ്. എസ്. എഫ്. സര്‍ഗ വിംഗ്, ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാ സാഹിത്യ പരിപാടികള്‍ ടൂറിന്‍റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍ : 050 7848515, 050 7396263
 
ഉബൈദ് റഹ്മാനി, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സത്യധാര’ പ്രചാരണം ഊര്‍ജ്ജിതമാക്കും : ദുബൈ എസ്. കെ. എസ്. എസ്. എഫ്.

September 20th, 2009

ദുബായ് : ‘സത്യധാര’ ദ്വൈ വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ ഊര്‍ജ്ജി തമാക്കാന്‍ ദുബായ് എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സത്യധാര യുടെ പ്രചരണാര്‍ത്ഥം യു. എ. ഇ. യിലെത്തിയ കെ. എന്‍. എസ്. മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
 
ദുബായില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാനും സത്യധാര യുടെ പ്രചരണാര്‍ത്ഥം പെരുന്നാള്‍ ദിനത്തില്‍ കഥാ പ്രസംഗ പരിപാടിയും പെരുന്നാള്‍ പിറ്റേന്ന് ടൂര്‍ പ്രോഗ്രാമും സംഘടിപ്പിക്കാനും തീരുമാനിച്ചു.
 
അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.
 
നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സത്യധാര എത്തിക്കാന്‍ ആഗ്രഹിക്കുന്ന ദുബായില്‍ ഉള്ളവര്‍ വിളിക്കുക:
 
കെ.എന്‍.എസ്. മൗലവി – 558773350
ഹക്കീം ഫൈസി – 0507848515
ഷക്കീര്‍ കോളയാട് – 0507396263
 
ഉബൈദ് റഹ്മാനി, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.എസ്.എം.ഓ. കോളജ് ഇഫ്താര്‍

September 19th, 2009

ദുബായ് : തിരൂരങ്ങാടി പി. എസ്. എം. ഓ. കോളജ് യു. എ. ഇ. ചാപ്റ്റര്‍ ആലുംനി അസോസിയേഷന്‍ ദുബായ് സോണ്‍ ഖിസൈസില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സബാ ജോസഫ്, ഡോ. കെ. പി. ഹുസൈന്‍, ബഷീര്‍ പടിയത്ത് തുടങ്ങി സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
 

psmo-college-alumni-ifthar

ഫോട്ടോ: കെ.വി.എ.ഷുക്കൂര്‍

 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 18 of 58« First...10...1617181920...304050...Last »

« Previous Page« Previous « ‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു
Next »Next Page » ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് ആഘോഷിക്കുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine