ഫോട്ടോ: കെ.വി.എ. ഷുക്കൂര്‍
കണ്ണൂര്‍ ജില്ലാ പ്രവാസി സംഘടനയായ വേക്ക് ദുബായ് സബീല്‍ പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റില്‍ ഒരുക്കിയ സമൂഹ ഇഫ്താര്‍ സംഗമം. സയിദ് ഹാഷിം കുഞ്ഞി തങ്ങള്‍, അബ്ദുള്ള അല്‍ ഗൊബെയിന്‍ എന്നിവരെ കാണാം.
ഫോട്ടോ: കെ.വി.എ. ഷുക്കൂര്‍
കണ്ണൂര്‍ ജില്ലാ പ്രവാസി സംഘടനയായ വേക്ക് ദുബായ് സബീല്‍ പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റില്‍ ഒരുക്കിയ സമൂഹ ഇഫ്താര്‍ സംഗമം. സയിദ് ഹാഷിം കുഞ്ഞി തങ്ങള്‍, അബ്ദുള്ള അല്‍ ഗൊബെയിന്‍ എന്നിവരെ കാണാം.
-
കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ള പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. കെ. എം. സി. സി. തൃശൂര്‍ ജില്ലാ സെക്രട്ടറി ബക്കര്‍ മുള്ളൂര്‍ക്കര, എസ്. എ. ഖുദ്സി, കെ. കെ. മൊയ്തീന്‍ കോയ, ടി. പി. ഗംഗാധരന്‍, ഖമറുദ്ദീന്‍ ഇടക്കഴിയൂര്‍, അബ്ദുല്‍ ഫത്താഹ് മുള്ളൂര്‍ക്കര, സുബൈര്‍, ഇ. ആര്‍. ജോഷി, അബൂബക്കര്‍ തിരുവത്ര, ഹാഫിസ് ബാബു, മജീദ് അത്തോളി, ഫൈസല്‍, ടെലിവിഷന്‍ താരം സോബിന്‍, രമേഷ്, അമിത് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
അക്കാദമി അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് കോയമോന്‍ വെളിമുക്ക് നേതൃത്വം നല്‍കി. പരിശുദ്ധ റമദാന്റെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ഇങ്ങിനെ ഒത്തു ചേരാന്‍ സാധിച്ചതിലും, വ്യത്യസ്തമായ ഒരു ഇഫ്താര്‍ സംഘടിപ്പിച്ചതിലും കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൊണ്ട് അതിഥികള്‍ സംസാരിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ സൈഫാ ഖാന്‍ പുതുപ്പറമ്പ് നന്ദി പ്രകാശിപ്പിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
ദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്.
നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്.
ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു.
-
വായിക്കുക: personalities, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, സംഘടന
ഈദിന്റെ പിറ്റേന്നും തുടര്‍ച്ചയായി വരുന്ന മറ്റ് രണ്ട് വെള്ളിയാഴ്ചകളിലും സാമൂഹ്യ ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതും മറ്റ് വിനോദ പ്രദവുമായ ഒട്ടേറെ പരിപാടികള്‍ മസ്കറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇടം മസ്കറ്റ്’ പ്രഖ്യാപിച്ചു. അതില്‍ ആദ്യത്തേത് ഈദിന്റെ രണ്ടാം ദിവസം ബര്‍ക്കയിലെ ഹരിത സുന്ദരമായ ഫാമില്‍ വെച്ച് നടക്കാന്‍ പോകുന്ന ഈദ് – ഓണം ആഘോഷങ്ങളാണ്. ഓണ ദിനത്തില്‍ കോട്ടയം ആശാ ഭവനിലെ അന്തേവാസി കള്‍ക്ക് ഓണ ക്കോടി സമ്മാനിച്ചു കൊണ്ട് തികച്ചും മാതൃകാ പരമായ ഒരു സന്ദേശം നല്‍കി ക്കൊണ്ടാണ് ഇടം ഓണാ ഘോഷത്തിന് തുടക്കമിട്ടത്. എന്നാല്‍ ബര്‍ക്കയിലെ ഈദ് – ഓണം ആഘോഷങ്ങളില്‍ ഇടം മെംബര്‍മാര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും അതിഥിക ള്‍ക്കുമായ് ഇടം ഒരുക്കിയി രിക്കുന്നത് ഓണ സദ്യയും ഓണ ക്കളികളും മറ്റ് കലാ പരിപാടികളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്.
ഒക്ടോബര്‍ രണ്ട് ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജന്മ ദിനത്തോട നുബന്ധിച്ച് ഇടം സമൂഹ്യ ക്ഷേമ വിഭാഗം നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ അവയര്‍ന്നസ്സ് (naca) ഒമാനുമായ് സഹകരിച്ചു സംഘടിപ്പിക്കാന്‍ പോകുന്ന രക്ത ദാന ക്യാമ്പും സൗജന്യ ഡയബറ്റിക് ക്ലിനിക്കുമാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അല്‍മാസ ഹാളില്‍ വെച്ച് നടക്കാന്‍ പോകുന്ന ക്യാമ്പില്‍ ഇടം പ്രവര്‍ത്തക രടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിസിനെ കുറിച്ചുള്ള ബോധവല്‍ക്ക രണത്തിന്റെ ഭാഗമായ് നടക്കാന്‍ പോകുന്ന പ്രമുഖ ഡോക്ടര്‍മാരുടെ പ്രഭാഷണങ്ങളാണ്.
ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോട നുബന്ധിച്ച് റൂവി അല്‍മാസ ഹാളില്‍ വെച്ച് നടക്കാന്‍ പോകുന്ന കേരള നവോത്ഥാന സമ്മേളനമാണ് ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ് ചേന്ദമംഗല്ലൂര്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ നവോത്ഥാന മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ചര്‍ച്ച ചെയ്യുന്ന വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകിട്ട് ഏഴു മണിക്ക് പൊതു ജനങ്ങള്‍ക്കായ് ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ് ചേന്ദമംഗലൂര്‍ നിര്‍വ്വഹിക്കും. സാംസ്ക്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്ക്കാരിക സമ്മേളനമെന്നു പറഞ്ഞ ഇടം ഭാരവാഹികള്‍ ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച മലയാളി സമൂഹത്തിന് നന്ദി പറയുകയും തുടര്‍ന്നുള്ള പരിപാടികളിലും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
-
ബ്രദറണ്‍ അസ്സംബ്ലി അബുദാബി ഒരുക്കുന്ന മൂന്നു ദിവസത്തെ സുവിശേഷ യോഗത്തില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ബൈബിള്‍ പണ്ഢിതനുമായ ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളിലായി അബുദാബി ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററില്‍ രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന സുവിശേഷ യോഗം‘ഗുഡ് റ്റൈഡിംഗ്സ് 2009’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇതോടനു ബന്ധിച്ച് ബ്രദറണ്‍ അസംബ്ലി ക്വയറിന്‍റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക്: 050 66 19 306)
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-