ബാവ തോട്ടത്തിലിന് പൊതു പ്രവര്‍ത്തക പുരസ്ക്കാരം

September 4th, 2009

bawa-thottathilദുബായ് : സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി നല്‍കുന്ന പൊതു പ്രവര്‍ത്തക പുരസ്ക്കാരം ബാവ തോട്ടത്തിലിന് (ഷാര്‍ജ) നല്‍കാന്‍ പ്രസിഡണ്ട് ഉബൈദ് ചേറ്റുവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
 
ഷാര്‍ജയിലുള്ള 45 സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ എം. പി. സി. സി. യുടെ സെക്രട്ടറിമാരില്‍ ഒരാളും, ഷാര്‍ജ കെ. എം. സി. സി. പാലക്കാട് ജില്ല ജന. സെക്രട്ടറിയും, ‘നിള പട്ടാമ്പി’ യുടെ പ്രവര്‍ത്തകനുമാണ് ബാവ. തൃത്താല മുടപ്പക്കാട് സ്വദേശിയായ ബാവ പട്ടാമ്പി പരതൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. സെയ്തലവി ഹാജി പിതാവും, ഐഷ മാതാവുമാണ്. നസീറയാണ് ഭാര്യ. സുഹൈല്‍, സഹല്‍ മക്കള്‍. വര്‍ഷം തോറും നല്‍കി വരുന്ന സീതി സാഹിബ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ് ഒക്ടോബര്‍ 01ന് ദേര ഫ്ലോറ ഹോട്ടല്‍ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക പുരസ്ക്കാരത്തിന് ജഡ്ജിംഗ് കമ്മിറ്റി തെരഞ്ഞെടുത്തത് ഇബ്രാഹിം എളേറ്റിലിനെയാണ്.
 
അശ്‌റഫ് കൊടുങ്ങല്ലൂര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും

September 2nd, 2009

riyadh-islamic-centreറിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
 
റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതു പോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.
 
മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതു പോലെ പിന്‍ഗാമിയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണി നിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വ ശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.
 

riyadh-islamic-centre

riyadh-islamic-centre

 
മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാ തുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്ത യറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.
 
പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദു റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.
 
ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍. സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി.
 
കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദു സ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദു റഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
 
ഇഫ്താര്‍ പരിപാടി അബ്ദു റസാക് വളക്കൈ, ഹംസ മൂപ്പന്‍, മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദു സ്സമദ് പെരുമുഖം, അബ്ദു സ്സമദ് ഓമാനൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദു റഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍, ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
ഉബൈദ് റഹ്‌മാനി, റിയാദ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടക്കഴിയൂര്‍ മഹല്ല് അസ്സോസ്സിയേഷന്‍ ‘ഇഫ്താര്‍ സംഗമം’

September 2nd, 2009

edakkazhiyoorഇടക്കഴിയൂര്‍ മഹല്ല് അസ്സോസ്സിയേഷന്‍ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘ഇഫ്താര്‍ സംഗമം’ സെപ്റ്റംബര്‍ നാല് വെള്ളിയാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഇടക്കഴിയൂര്‍ മഹല്ലിലെ അര്‍ഹരായ കുടുംബങ്ങളിലേക്ക് ‘റമദാന്‍ കിറ്റ്’ എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : എം. കെ. ഷറഫുദ്ദീന്‍ – 050 570 52 91
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അവാര്‍ഡ് മീറ്റ് ‘09 സ്വാഗത സംഘം

August 31st, 2009

ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ ഒക്ടോബര്‍ ഒന്നിന് നടത്തുന്ന അവാര്‍ഡ് മീറ്റ് -‘09 നു് സ്വാഗത സംഘം രൂപീകരിച്ചു. യഹ്‌യ തളങ്കര (മുഖ്യ രക്ഷാധികാരി), എന്‍. എ. കരീം, കെ. എച്ച്. എം. അഷ്‌റഫ്, അഹമ്മദ് കുട്ടി മദനി, കരീം ഹാജി തിരുവത്ര, ജമാല്‍ മനയത്ത് (രക്ഷാധികാരിമാര്‍), ഉബൈദ് ചേറ്റുവ (ചെയര്‍മാന്‍), കെ. എ. ജബ്ബാരി, കെ. എം. എ. ബക്കര്‍, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്‍മാന്മാര്‍), അശ്‌റഫ് കൊടുങ്ങല്ലൂര്‍ (ജന. കണ്‍‌വീനര്‍), ഇസ്മാ‌ഈല്‍ ഏറാമല (കോ – ഓര്‍ഡിനേറ്റര്‍), മുഹമ്മദ് വെട്ടുകാട് (ഡയറക്ടര്‍), ഉമ്മര്‍ മണലാടി (പ്രോഗ്രാം ഓര്‍ഗനൈസര്‍), ടി. കെ. അലി (കറസ്പോണ്ടന്റ്), അബ്ദുല്‍ സലാം ചിറനല്ലൂര്‍, അബ്ദുല്‍ സലാം ഏലാങ്കോട്, ഹസന്‍ പുതുക്കുളം (കണ്‍‌വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍. അവാര്‍ഡ് ദാനം, സീതി സാഹിബ് – ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം, പദ്ധതി രൂപരേഖ അവതരണം തുടങ്ങിയ പരിപാടികള്‍ നടക്കും.
 
അശ്‌റഫ് കൊടുങ്ങല്ലൂര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ. ജോണ്‍ അബുദാബിയില്‍

August 31st, 2009

dr-johnഅബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ കേരളത്തിലെ പ്രശസ്ത സുവിശേഷകനായ ഡോ. ജോണ്‍ (MBBS) പ്രഭാഷണം നടത്തുന്നു. സെപ്റ്റംബര്‍ 4, 2009 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി – 050 411 66 53
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 21 of 58« First...10...1920212223...304050...Last »

« Previous Page« Previous « മന്ത്രി ഇ. അഹമദ് രാജി വെക്കണം പി.സി.എഫ്.
Next »Next Page » അവാര്‍ഡ് മീറ്റ് ‘09 സ്വാഗത സംഘം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine