ദുബൈ കെ. എം. സി. സി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യുടെ പാണക്കാട് ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം നവാസ് പയ്യാമ്പലം ( ജന. മാനേജര്‍ അല്‍ ഹവ ഷിപ്പിംഗ്) പ്രസിഡന്‍റ് ടി. ഹംസക്ക് കൈമാറുന്നു.
– പി.എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
ദുബൈ കെ. എം. സി. സി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യുടെ പാണക്കാട് ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം നവാസ് പയ്യാമ്പലം ( ജന. മാനേജര്‍ അല്‍ ഹവ ഷിപ്പിംഗ്) പ്രസിഡന്‍റ് ടി. ഹംസക്ക് കൈമാറുന്നു.
– പി.എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
-
വായിക്കുക: സംഘടന
ദുബായ് : ദുബായ് സര്‍ക്കാറിന്റെ ഹോളി ഖുര്‍ആന്‍ പരിപാടിയോ ടനുബന്ധിച്ച് റമളാനില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ സര്‍ക്കാര്‍ അതിഥിയായി പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറുമായ റഹ്‍മത്തുല്ലാ ഖാസിമി മുത്തേടം പങ്കെടുക്കുമെന്ന് കെ. എം. സി. സി. വൃത്തങ്ങള്‍ അറിയിച്ചു. 2009 സെപ്റ്റംബര്‍ 4 നാണ് റഹ്‍മത്തുല്ല ഖാസിമിയുടെ റമളാന്‍ പ്രഭാഷണം ദുബായില്‍ നടക്കുക. പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി ഇബ്‍റാഹീം എളേറ്റില്‍ ചെയര്‍മാനും, എന്‍. എ. കരീം ജനറല്‍ കണ്‍വീനറും, ഹുസൈനാര്‍ ഹാജി ട്രഷററും ആയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
– ഉബൈദ് റഹ്‌മാനി
-
വായിക്കുക: സംഘടന
ദുബായ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേതാക്കളുടെയും ചരിത്രവും ഇസ്‍ലാമിക വിശ്വാസവും കര്‍മ്മ ശാസ്ത്രവും സമന്വയിപ്പിച്ച സമഗ്രമായ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായ് സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബായ് SKSSF ഐ. ടി. വിംഗ് തീരുമാനിച്ചു. സമസ്തയുടെ കീഴിലുള്ള പോഷക സംഘടനകളുടെ ചരിത്രം, സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ , കോഴ്സുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ജോബ് സര്‍ച്ചിംഗ്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇസ്‍ലാമിക കലാലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ യൂണിവേഴ്സിറ്റികുളും കോഴ്സുകളും, ഗള്‍ഫ് രാജ്യങ്ങളിലെ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ പുതിയ വെബ് സൈറ്റില്‍ ലഭ്യമായിരിക്കും. അബ്ദു സ്സലാം ബാഖവി, സിദ്ദീഖ് നദ്‍വി ചേരൂര്‍ എന്നിവരാണ് വെബ് സൈറ്റ് ക്രിയേഷന്‍ ചീഫ് റിസോഴ്സ് പേഴ്സണ്‍സ്. ഐ. ടി. വിംഗ് കോ – ഓര്‍ഡിനേറ്റ ര്‍മാരായി അബ്ദുല്‍ ഹഖീം ഫൈസിയെയും ഫൈസല്‍ നിയാസ് ഹുദവിയെയും, ചീഫ് ഓര്‍ഗനൈ സറായി ഷക്കീര്‍ കോളയാടിനെയും തെരഞ്ഞെടുത്തു. അബ്ദുല്ല റബീഅ്, ഹാറൂന്‍ റഫീഖ്, സാദിക് എന്നിവരാണ് ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ , അബ്ദുല്‍ കരീം എടപ്പാള്‍ ഐ. ടി. വിംഗ് കണ്‍വീനറാണ്. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിദ്ദീഖ് നദ്‍വി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഫൈസി, അബ്ദുല്ല റഹ്‍മാനി, അബ്ദുല്‍ ഖാദര്‍ അസ്അദി, ഉബൈദ് റഹ്‍മാനി, ത്വയ്യിബ് ഹുദവി, ത്വാഹിര്‍ , മിഥ്‍ലാജ് റഹ്‍മാനി എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
– ഉബൈദുള്ള റഹ്മാനി
-
വായിക്കുക: സംഘടന
ദുബായ് : ‘ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്’ എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് യു. എ. ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓഗസ്റ്റ് 19, ബുധനാഴ്ച രാത്രി 9.30 ന് ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅ്വ സെന്‍ററില്‍ വെച്ച് നടക്കും. എസ്. വൈ. എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. പ്രമുഖ യുവ പണ്ഡിതന്‍ അലവി ക്കുട്ടി ഹുദവി മുണ്ടം പറമ്പ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും.
എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അദ്ധ്യക്ഷത വഹിക്കും. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കുട്ടി, കടവല്ലൂര്‍ അബ്ദു റഹ്‍മാന്‍ മുസ്‍ലിയാര്‍, അബ്ദുല്ല ചേലേരി തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍, തസ്കിയ്യത്ത് ക്യാമ്പുകള്‍, വിജ്ഞാന പരീക്ഷകള്‍, കുടുംബ സദസ്സ്, ഇഫ്ത്താര്‍ മീറ്റ്, റിലീഫ്, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. എം. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് അബ്ദു റഹ്‍മാന്‍ , അബ്ദു റസാഖ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും നന്ദിയും പറഞ്ഞു.
– ഉബൈദുള്ള റഹ്മാനി
-
വായിക്കുക: സംഘടന
അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ജൂലാജു | : | 050 5818334 |
ഷറഫുദ്ദീന്‍ എം. കെ | : | 050 5705291 |
ബഷീര്‍ കുറുപ്പത്ത് | : | 050 6826746 |
: | batchchavakkad അറ്റ് gmail ഡോട്ട് com |
-