ജീവിതത്തിലെ ബാധ്യതകള്‍ കാരണം പ്രവാസികള്‍ ആകേണ്ടി വന്ന ഇന്ത്യക്കാര്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് അല്ലെന്നും, അവര്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് ആണെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് കേരള സംസ്ഥാന പ്രഥമ പ്രസിഡണ്ട് അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ് പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം നല്‍കിയ സ്വീകരണത്തില്‍ പ്രവാസി വോട്ടവകാശം നിയമമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള നിവേദനം സ്വീകരിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.

അബ്ദുള്‍ ലത്തീഫ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ ടി. എം. സ്വാഗതവും ഒലിവ് ഇബ്രാഹീം ആശംസയും പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ പ്രവാസി വോട്ടവകാശ നിവേദനം സൈനുല്‍ ആബിദീന്‍ അവതരിപ്പിച്ചു. സാഅദുള്ള തിരൂര്‍ നന്ദിയും പറഞ്ഞു.


സ്വതഃ സിദ്ധമായതും വേറിട്ടതുമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച അനുഗ്രഹീത നടന്‍ മുരളിയുടെ അകാല ചരമത്തില്‍ ദുഃഖം രേഖപ്പെടുത്തുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും പ്രേരണ സ്ക്രീന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേരുന്നു. 14 ഓഗസ്റ്റ് 2009 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ സ്റ്റാര്‍ മ്യൂസിക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം. യോഗത്തിനു ശേഷം ഗര്‍ഷോം അല്ലെങ്കില്‍ പുലിജന്മം സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന പ്രേരണ യു.എ.ഇ. യുടെ സെക്രട്ടറി പ്രദോഷ് കുമാര്‍ അറിയിച്ചു.
റിയാദ് : പാലക്കാട് ജില്ലാ സുന്നി സെന്റര്‍ കമ്മിറ്റി രൂപീകരിച്ചു. റിയാദ് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനില്‍ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മ്‌അലി ഹാജി തിരുവേഗപ്പുറ, വൈസ് പ്രസിഡണ്ട് സുലൈമാന്‍ ഫൈസി മണ്ണാര്‍ക്കാട്, എം. കെ. മുഹമ്മദ് മുസ്ലിയാര്‍, നസീര്‍ കൈപ്പുറം, ജനറല്‍ സെക്രട്ടറി നിസാര്‍ ഫൈസി കാഞ്ഞിരപ്പുഴ, ജോ. സെക്രട്ടറി ശജീര്‍ ചാലിശ്ശേരി, റഷീദ് തങ്ങള്‍ ഒറ്റപ്പാലം, മുസ്തഫ വാഫി കൊപ്പം, ചെയര്‍മാന്‍ ഹംസ മുസ്ലിയാര്‍ മണ്ണാര്‍ക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു. പരിശുദ്ധ റമദാന്റെ പതിനെട്ടാം ദിനമായ സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് ദുബായ് ദെയ്‌റയിലെ ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സാക്ഷരതാ ദിന ആഘോഷത്തോട് അനുബന്ധിച്ച് ഇഫ്‌ത്താര്‍ വിരുന്നും ഉണ്ടായിരിക്കും എന്ന് സലഫി ടൈംസ് പത്രാധിപരായ ജബ്ബാരി കെ. എ. അറിയിച്ചു. ചടങ്ങില്‍ മുഖ്യ അതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും.






