അബുദാബി കുറ്റിയാടി മണ്ഡലം കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം പത്തു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആദ്യ പടിയായി മണ്ഡലത്തിലെ പത്തു കുടുംബങ്ങള്‍ക്ക് മാസം തോറും ആയിരം രൂപയുടെ ധന സഹായം നല്‍കും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍ധനരായവര്‍ക്ക് വിദ്യാഭ്യാസം, പാര്‍പ്പിടം, വൈദ്യ സഹായം, തുടങ്ങി വിപുലമായ പദ്ധതികള്‍ നടത്തും. റിലീഫ് പ്രവര്‍ത്തന ങ്ങള്‍ക്കായി ബഷീര്‍ കുനിയാല്‍ ചെയര്‍മാനും, ആരിഫ് കടമേരി കണ്‍വീനറും, റഫീക്ക് പുളിക്കണ്ടി ഖജാന്‍ജി യുമായി സെല്‍ രൂപീകരിച്ചു. റിലീഫ് ഫണ്ടിന്റെ ആദ്യ സംഭാവന റഫീക്ക് നന്തിയില്‍ നിന്നും മണ്ഡലം പ്രസിഡണ്ട് വരയാലില്‍ ജാഫര്‍ തങ്ങള്‍ സ്വീകരിച്ചു കൊണ്ട് നിര്‍വഹിച്ചു. മസന്ത റിലീഫ് പരിപാടിയുടെ സംഭാവന അസ്ഹര്‍ പീട്ടയില്‍ നിന്നും സ്വീകരിച്ചു.
ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് വരയാലില്‍ ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശരഫുദ്ദീന്‍ മംഗലാട്, വേളം പഞ്ചായത്ത് മെമ്പര്‍ സാദിഖ്, ആലിക്കോയ, ലതീഫ് കടമേരി, കാസിം, അബ്ദുല്‍ ബാസിത് കയക്കണ്ടി, ഹാഫിസ് മുഹമ്മദ്, കെ. കെ. ഉമ്മര്‍, പി. ആരിഫ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞബ്ദുള്ള സ്വാഗതവും ജാഫര്‍ ഫരൂഖി നന്ദിയും പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനാക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement), സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണ ത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം, പത്മശ്രീ എം. എ. യൂസഫലി, സലഫി ടൈംസ് പത്രാധിപരായ കെ. എ. ജബ്ബാരിക്ക് നല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു.
ദുബായ് : ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.






