‘അഹലന്‍ റമദാന്‍’ ഓഗസ്റ്റ് 13-ന്

August 12th, 2009

kerala-mappila-kala-academyഅബുദാബി: കേരള മാപ്പിള കലാ അക്കാദമി, പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന് ‘അഹലന്‍ റമദാന്‍’ എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13, വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മാപ്പിള കലാ ഗവേഷകനുമായ നാസര്‍ ബേപ്പൂര്‍ ‘മാപ്പിള കല – ഇന്നലെ ഇന്ന്’ എന്ന വിഷയത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 8:30 മുതല്‍ നടക്കുന്ന ഗാന മേളയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. തനതു മാപ്പിള കലകളെ കുറിച്ച് കൂടുതല്‍ അവഗാഹം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിക്കു പ്രവേശനം സൌജന്യം ആയിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6720120 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡ്‌ ദിനാചരണവും തായാട്ട് അനുസ്മരണവും

August 12th, 2009

shakti-theatresഅബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന “ശക്തി അവാര്‍ഡ്‌ ദിനാചരണവും തായാട്ട് അനുസ്മരണവും” കേരളാ സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 12 രാത്രി 8:30നു നടക്കും. തുടര്‍ന്നു, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദയന്‍ കുണ്ടം കുഴി സംവിധാനം ചെയ്ത “കോഴിപ്പോര് ” എന്ന തെരുവ് നാടകവും അരങ്ങേറുമെന്ന് പ്രസിഡന്റ് എം. യു. വാസു അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരുമ യുടെ സ്വാതന്ത്ര്യ ദിനാഘോഷം

August 12th, 2009

oruma-orumanayoor-logoസ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, യു. എ. ഇ യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ
‘ഒരുമ ഒരുമനയൂര്‍’ പഞ്ചായത്തിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരായ 250 കുട്ടികള്‍ക്ക് കുട വിതരണവും,
പഞ്ചായത്തിലെ 12 വാര്‍ഡുകളിലെയും അവശത അനുഭവിക്കുന്നവര്‍ക്ക് ധന സഹായവും നല്‍കുന്നു.
 
പരിപാടിയില്‍ മുഖ്യാതിഥിയായി ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദര്‍ പങ്കെടുക്കും.
 
ആഗസ്റ്റ്‌ 15 രാവിലെ 9 മണിക്ക്‌ ‘ഒരുമ’യുടെ മുത്തന്‍ മാവിലുള്ള ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഒരുമ ഭാരവാഹികളും മെമ്പര്‍മാരും പങ്കെടുക്കും. തുടര്‍ന്നു സഹായ ധന വിതരണവും, കുട വിതരണവും നടക്കുമെന്ന് ഒരുമ പ്രസിഡന്റ് പി. പി. അന്‍വര്‍ അറിയിച്ചു. (വിശദ വിവരങ്ങള്‍ക്ക് :050 744 83 47)
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രിസാല നാഷണല്‍ സാഹിത്യോത്സവ്‌ സമാപിച്ചു

August 10th, 2009

shihabuddeen-poythumkadavuഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യോ ത്സവുകള്‍ക്ക്‌ ദേശീയ തല മത്സരത്തോടെ ആവേശ കരമായ സമാപനം. ഷാര്‍ജ ഗള്‍ഫ്‌ ഏഷ്യന്‍ ഇംഗ്ലീഷ്‌ സ്കൂളില്‍ നടന്ന നാഷണല്‍ സാഹിത്യോ ത്സവില്‍ അബുദാബി സോണ്‍ 128 പോയിന്റുകളോടെ ഒന്ന‍ാം സ്ഥാനത്തെത്തി. 122 പോയിന്റുകളോടെ ദുബൈ സോണ്‍ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ അല്‍ ഐന്‍ സോണ്‍ മൂന്ന‍ാം സ്ഥാനത്തുമെത്തി. 26 പോയിന്റുകള്‍ നേടിയ അബ്ദുര്‍റഹ്മാന്‍ (അബുദാബി) കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാങ്ങളിലായി 23 ഇനങ്ങളില്‍ പത്തു സോണുകളില്‍ നിന്ന‍ുള്ള പ്രതിഭകളാണ്‌ മാറ്റുരച്ചത്.
 

വ്യക്തിഗത ജേതാക്കളായ അഹമ്മദ്‌ റബീന്‍, ഫവാസ്‌ ഖാലിദ്‌, സിറാജുദ്ദീന്‍ വയനാട്‌

 
അഹമ്മദ്‌ റബീന്‍, ദുബൈ (ജൂനിയര്‍) സിറാജുദ്ദീന്‍ വയനാട്‌ (അല്‍ ഐന്‍) ഫവാസ്‌ ഖാലിദ്‌ (സീനിയര്‍) എന്ന‍ിവര്‍ വ്യക്തിഗത ജേതാക്കളായി.
 

 
വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്‌ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനുഷികവും സാമൂഹികവുമായ നന്മകളെയാണ്‌ ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പി ക്കുന്നതുമെന്ന‍്‌ അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങള്‍ക്കും തനിമകള്‍ക്കും പുതിയ സങ്കേതങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്ന കാലത്ത്‌ പഴയ സംസ്കാരങ്ങളെ ക്കൂടി രംഗത്തു കൊണ്ടു വരുന്ന സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ട തുണ്ടെന്ന‍ും അദ്ദേഹം പറഞ്ഞു.
 

 
സിറാജ്‌ ദിനപത്രം ചീഫ്‌ എഡിറ്റര്‍ നിസാര്‍ സെയ്ദ്‌, സാജിദ ഉമര്‍ ഹാജി, നാസര്‍ ബേപ്പൂര്‍, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍, മുനീര്‍ ഹാജി, സുബൈര്‍ സഅദി, സൈദലവി ഊരകം, റസാഖ്‌ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക്‌ അതിഥികള്‍ ട്രോഫികള്‍ സമ്മാനിച്ചു.
 

 
രാവിലെ പത്തിന്‌ ആരംഭിച്ച സാഹിത്യോത്സവ്‌ എസ്‌ വൈ എസ്‌ നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ്‌ കാരശ്ശേരി, ബഷീര്‍ സഖാഫി, മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീല്‍, നൗഫല്‍ കരുവഞ്ചാല്‍, സമീര്‍ അവേലം, ജബ്ബാര്‍ പി സി കെ സംസാരിച്ചു.
 
ജബ്ബാര്‍ പി. സി. കെ.
  കണ്‍വീനര്‍, പബ്ലിക്‌ റിലേഷന്‍
 
 


RSC National Sahityolsav held at Sharjah


 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടേബിള്‍ ടോക്‌ സംഘടിപ്പിച്ചു

August 10th, 2009

SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വവര്‍ഗ്ഗ രതി നിയമം ആക്കിയാല്‍ ഉണ്ടാകുന്ന വിപത്തിനെ സംബന്ധിച്ച് ടേബിള്‍ ടോക്‌ സംഘടിപ്പിച്ചു. പരിഷ്കൃതരെന്നും സാംസ്ക്കാരികമായി ഉന്നതിയില്‍ ആണെന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്ന ഇന്ത്യന്‍ സമൂഹം ഒരു സുപ്രഭാതത്തില്‍ അതെല്ലാം കാറ്റില്‍ പറത്തുന്ന പ്രവണത യിലേക്ക് ഇത്തരം നിയമം കൊണ്ടെത്തിക്കുമെന്ന് ചര്‍ച്ചയില്‍ ആശങ്ക ഉയര്‍ന്നു. ലോകാരോഗ്യ സംഘടന അനരോഗ്യ കരമല്ലെന്നു പറഞ്ഞാല്‍ അത് സ്വീകരിച്ച് പിറകെ പോകുകയല്ല വേണ്ടത്. ഇന്ത്യന്‍ ജന സംഖ്യയുടെ ഒരു ശതമാനം വരുന്നവരുടെ പേര് പറഞ്ഞാണ് നീതി പീഠം ഇത്തരമൊരു നിയമ നിര്‍മ്മാണം ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ സെക്സിലും ചാറ്റിങ്ങിലും ആരോഗ്യവും സമയവും കൊല്ലുന്ന ആധുനിക യുവത്വത്തിന് മാര്‍ഗ്ഗ ദര്‍ശനമാകേണ്ട കോടതികളാണ് അവരെ അധഃപ്പതനത്തിലേക്ക് തള്ളി വിടാന്‍ ഒരുങ്ങുന്നത് എന്നത് ഖേദകരമാണ്‌. മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന കാടന്‍ സെക്സിലേക്കാണ് സമൂഹത്തിന് ഭാവിക്ക് ഉപകരിക്കേണ്ട യുവത്വത്തെ ആനയിക്കുന്നത്. പിതാവിനാല്‍ മകളും മകനില്‍ നിന്ന് മാതാവും ലൈംഗികാ സ്വാദനത്തിന് മടിക്കാത്ത ഈ കാലഘട്ടത്തില്‍ സ്വവര്ഗ്ഗ രതി കൂടി നിയമ വിധേയമാക്കി അരാചാകത്വവും അധാര്‍മ്മികതയും സൃഷ്ടിക്കരുത്. പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചക്ക്‌ അഷ്‌റഫ്‌ തങ്ങള്‍, ഷാഫി ദാരിമി, നൗഷാദ് അന്‍വരി, ബഷീര്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശക്തമായ ബോധവല്‍കരണം നടത്തി സമൂഹത്തെ ഇത്തരം ഹീന കൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തീരുമാനമെടുത്തു.
 
നൗഷാദ് അന്‍വരി, റിയാദ്
  റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 25 of 58« First...1020...2324252627...304050...Last »

« Previous Page« Previous « തങ്ങളുടെ വിയോഗം തീരാ നഷ്ടം
Next »Next Page » രിസാല നാഷണല്‍ സാഹിത്യോത്സവ്‌ സമാപിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine