മുരളി അനുസ്മരണം

August 9th, 2009

muraliകാല യവനികയിലേക്ക് മറഞ്ഞ കാലത്തിന്റെ കലാകാരന്‍ മുരളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് യോഗം. മുരളി അഭിനയിച്ച നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പ്രദര്‍ശനവും തദവസരത്തില്‍ ഉണ്ടായിരിക്കും എന്ന് കേരള സോഷ്യല്‍ സെന്റര്‍ ജോയന്റ് സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാസ്റ്റര്‍ മോനച്ചന്‍ വര്‍ഗീസ് അബുദാബിയില്‍

August 6th, 2009

pastor-monachen-vargheseഅബുദാബി : അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ ഇന്ത്യയിലെ പ്രശസ്ത ബൈബിള്‍ സെമിനാരി അദ്ധ്യാപകനായ പാസ്റ്റര്‍ മോനച്ചന്‍ വര്‍ഗീസ് പ്രഭാഷണം നടത്തുന്നു. ഓഗസ്റ്റ് 7, 2009 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53

-

വായിക്കുക:

അഭിപ്രായം എഴുതുക »

യുദ്ധ വിരുദ്ധ സെമിനാര്‍

August 6th, 2009

anti-war1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്ന അണു ബോംബ് ഹിരോഷിമയില്‍ 140,000 പേരേയും, ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ “ഷാറ്റ് മാന്‍” 80,000 പേരേയുമാണ് നിമിഷ നേരം കൊണ്ട് ചാരം പോലും അവശേഷി പ്പിക്കാതെ ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്, ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ. ഈ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യുദ്ധ വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നു.
 
യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധ മുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടി പ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.
 

ഇനിയൊരു യുദ്ധം വേണ്ട
ഹിരോഷിമകളിനി വേണ്ട
നാഗസാക്കികളിനി വേണ്ട
പട്ടിണി കൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ …
…..
…..
ഇനി വേണ്ട ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ …

 
സെമിനാറില്‍ രാജീവ് ചേലനാട്ട് ‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയവും, ടി. പി. ഗംഗാധരന്‍ ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയവും അവതരിപ്പിക്കും.
 
മുരളി
 
 


Hiroshima Day Anti – war seminar at Kerala Social Centre, Abudhabi on August 7th 2009

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എല്‍‌വിസ് ചുമ്മാറിന് പുരസ്കാരം

August 6th, 2009

elvis-chummarദൃശ്യ മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സഹൃദയ പുരസ്കാരം ജയ്ഹിന്ദ് ടെലിവിഷന്‍ മിഡില്‍ ഈസ്റ്റ് ചീഫായ എല്‍‌വിസ് ചുമ്മാറിന് സമ്മാനിച്ചു. ദുബായില്‍ വച്ചു നടന്ന പ്രൌഡ ഗംഭീരമായ പുരസ്കാര ദാന ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമാ തിരക്കഥാ കൃത്തായ ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് പുരസ്കാരം എല്‍‌വിസിന് കൈമാറിയത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനും ആയിരുന്ന മുഹമ്മദലി പടിയത്തിന്റെ നാലാം അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ ജൂലൈ 30നാണ് സലഫി ടൈംസ് വായനക്കൂട്ടം ‘സഹൃദയ’ അവാര്‍ഡ് ദാന ചടങ്ങും കുടുംബ സംഗമവും നടന്നത്.
 

sahrudaya-awards
 
sahrudaya-awards
 
sahrudaya-awards

 
ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലില്‍ കുട്ടികളുടെ ഇടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് എല്‍‌വിസ് ചുമ്മാര്‍ അവതരിപ്പിച്ച പരിപാടിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അശ്ലീല ചിത്രങ്ങളും മറ്റും മൊബൈല്‍ ഫോണ്‍ വഴി വിതരണം നടത്തുന്ന ഒരു ശ്രംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വിഷയം രാഷ്ടീയ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുകയും അധികം വൈകാതെ തന്നെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിക്കുകയും ഉണ്ടായി.
 



-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ഹൂം: ശിഹാബ് തങ്ങള്‍ അനുസ്മരണം

August 4th, 2009

shihab-thangalമുസ്ലിം കൈരളിയുടെ ആത്മീയ ആചാര്യന്‍ മര്‍ഹൂം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദിക്ര്‍ ഹല്‍ക്കയും റിയാദ് എസ്. വൈ. എസ്. ന്റെയും, ഖുര്‍‌ആന്‍ സ്റ്റഡി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 7ന് വെള്ളി ഉച്ചക്ക് 1 മണിക്ക് ഹാഫ്‌മൂണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
 
നൌഷാദ് അന്‍‌വരി, റിയാദ്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 26 of 58« First...1020...2425262728...4050...Last »

« Previous Page« Previous « അനുശോചനം രേഖപ്പെടുത്താന്‍ വെബ് സൈറ്റ്
Next »Next Page » തീപ്പിടുത്തം; സൌദിയില്‍ ആറ് പേര്‍ മരിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine