ബാംഗ്ലൂര്‍: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരാഴ്ചയായി വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി വരികയാണ്. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മഅദനിയെ നേത്രചികിത്സയ്ക്കായി അഗര്‍വാള്‍ ആസ്പത്രിയിലേക്ക് മാറ്റുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും കണ്ടതിനെ തുടര്‍ന്ന് മണിപ്പാലില്‍ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടു പോയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, വിവാദം