ന്യൂദല്‍ഹി: എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും കൂടംകുളം ആണവനിലയത്തിന്്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി ചിദംബരം പറഞ്ഞു. ആണവനിലയത്തിനെതിരായ സമരക്കാര്‍ക്ക് ഫണ്ട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും, പദ്ധതി ജനവിരുദ്ധമാണെന്ന പ്രചരണം തെറ്റാണെന്നും ചിദംബരം തിരുനെല്‍വേലിയില്‍ പറഞ്ഞു. പദ്ധതിയെ കുറിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയെ ചിദംബരം സ്വാഗതം ചെയ്തു
- ന്യൂസ് ഡെസ്ക്